Top

പവാർ മികച്ച കോച്ച്, തുടരാൻ അനുവദിക്കണം; മിതാലിയെ തള്ളി സ്മൃതി മന്ദാനയും ഹര്‍മന്‍ പ്രീത് കൗറും

പവാർ മികച്ച കോച്ച്, തുടരാൻ അനുവദിക്കണം; മിതാലിയെ തള്ളി സ്മൃതി മന്ദാനയും ഹര്‍മന്‍ പ്രീത് കൗറും
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ വിവാദങ്ങള്‍ക്കിടെ കോച്ചിനെ പിന്തുണയ്ച്ച് സ്മൃതി മന്ദാനയും ഹര്‍മന്‍ പ്രീത് കൗറും. സവംബര്‍ 30 ന് കാലാവധി തീര്‍ന്ന കോച്ച് രമേശ് പവാറിനെ പിന്തുണയ്ച്ച് കൊണ്ട് ഇരുവരും കത്ത് നല്‍കി. പരിശീലക സ്ഥാനത്തേക്ക് താല്‍പര്യമുള്ളവര്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ബിസിസി ഐ അറിയിപ്പിന് പിറകെയാണ പൊവാറിനെ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഇരുവരും രംഗത്തെത്തിയത്. പവാറിനെ 2021 വരെ കോച്ചായി തുടരാന്‍ അനുവദിക്കണമെന്നാണ് ടീം ക്യാപ്റ്റന്റെയും വൈസ് ക്യാപ്റ്റന്റെയും ആവശ്യം.

ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 മല്‍സരത്തില്‍ നിന്നും പുറത്താക്കിയതിനെതിരെ പരിശീലകനും മുന്‍ ഇന്ത്യന്‍ താരവുമായ രമേശ് പവാറിനെ കുപ്പെടുത്തി സൂപ്പര്‍ താരം മിതാലി രാജ് രംഗത്തെത്തിയതിന് പിറകെയാണ് നടപടി. വെസ്റ്റിന്‍ഡീസില്‍ നടന്ന ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് സ്റ്റേജില്‍ തുടര്‍ച്ചയായി രണ്ട് അര്‍ദ്ധ സെഞ്ചുറി നേടി മികച്ച ഫോമിലായിരുന്നു മുന്‍ ക്യാപ്റ്റന്‍ കൂടിയായ മിതാലി. എന്നിട്ടും മിതാലിക്ക് സെമിയില്‍ സ്ഥാനം കിട്ടിയില്ലെന്നതായിരുന്നു വിവാദങ്ങള്‍ക്ക് കാരണമായത്.

അതേസമയം, മിതാലി രാജിനെ ട്വന്റി-20 ലോകകപ്പിന്റെ സെമിഫൈനലിനുള്ള ടീമില്‍ നിന്നും ഒഴിവാക്കിയത് പവാറിന്റെ ഏകപക്ഷീയമായ തീരുമാനമല്ലെന്നും എല്ലാവരും ചേര്‍ന്നെടുത്ത തീരുമാനമാണെന്നും കത്തില്‍ പറയുന്നു.  ഇന്ത്യന്‍ ടീമില്‍ നിരവധി നല്ലമാറ്റങ്ങള്‍ക്ക് കാരണമായ കോച്ചാണ് രമേഷ് പവാറെന്നും അദ്ദേഹത്തിന്റെ പരിശീലന മികവ് കൂടിയാണ് അടുത്തിടെ ടീം നേടിയ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ലക്ഷ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിനൊപ്പം താരങ്ങളുടെ ആത്മ വിശ്വാസം വര്‍ധിപ്പിക്കുന്ന വ്യക്തിയാണ് കോച്ചെന്നും ഹര്‍മന്‍ പ്രീത് കൗര്‍ തന്റെ ത്തില്‍ പറയുന്നു.

https://www.azhimukham.com/sports-cricket-mithali-raj-ramesh-powar-bcci-letter-response/

https://www.azhimukham.com/sports-mithali-raj-against-coach-ramesh-pawar-after-she-expelled-from-t-20-semi-final-match/

Next Story

Related Stories