UPDATES

എസ്.എസ്.എസി ചോദ്യപേപ്പർ ചോർച്ച; 2017ലെ ഗ്രാജ്യ്വേറ്റ് ലെവൽ ഫലം പ്രഖ്യാപിക്കാന്‍ സുപ്രീം കോടതി നിർദേശം

സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമാക്കാൻ നിരീക്ഷക സമിതിയെയും കോടതി നിയോഗിച്ചു.

ചോദ്യപേപ്പർ ചോർന്നെന്ന ആരോപണത്തെ തുടർന്ന് തടഞ്ഞുവച്ച 2017ലെ കംപയിന്റ് ഗ്രാജ്വേഷൻ ലെവൽ പരീക്ഷയുടെ ഫലം പ്രഖ്യാപിക്കണമെന്ന് സ്റ്റാഫ് സെലക്ഷൻ കമ്മീഷനോട് സുപ്രീം കോടതി. ചോദ്യപേപ്പർ ചോർന്നെന്ന ആരോപണം ഉയർന്നതിന് പിറകെ ഉദ്യോഗാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയതിന് പിറകെ ഫലപ്രഖ്യാപനം നടത്തുന്നതിന് കോടതി ഏര്‍പ്പെടുത്തിയ സ്റ്റേ പിൻവലിക്കുകയായിരുന്നു. ഇതോടെ എസ്.എസ്.സി സിജിഎൽ, സിഎച്ച് എസ് എൽ 2017 പരീക്ഷയെഴുതിയവർക്ക് അടുത്തിടെ തന്നെ ssc.noc.in എന്ന വെബ് സൈറ്റിൽ നിന്നും ഫലം പരിശോധിക്കാമെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.

അതേസമയം, കേന്ദ്ര സർക്കാർ തസ്തികകളിലേക്ക് നിയമനം നടത്തുന്ന സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമാക്കാൻ നിരീക്ഷക സമിതിയെയും കോടതി നിയോഗിച്ചു. റിട്ടയേഡ് സുപ്രീം കോടതി അധ്യക്ഷനായ ഏഴംഗം സംഘത്തെയാണ് കോടതി നിയോഗിച്ചത്. മുൻ സുപ്രീം കോടതി ജസ്റ്റിസ് ജിഎസ് സിംഗ്വി, ഇൻഫോസിസ് മുൻ ചെയർമാൻ നന്ദൻ നിലേകനി, ശാസ്ത്രജ്ഞൻ വിജയ് ഭത്കർ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.

2017 ഫെബ്രുവരിയില്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ നടത്തിയ കംബൈന്‍ഡ് ഗ്രാജുവേറ്റ് രണ്ടാംതരം പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ സിബിഐ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നടപടി. വിഷയത്തിൽ കഴിഞ്ഞ ദിവസം സിബിഐ തൽസ്ഥിതി റിപ്പോർട്ടും സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. 2017 സിജിഎൽ പരീക്ഷയിൽ ക്രമക്കേട് ആരോപിച്ച ഉദ്യോഗാര്‍ഥികള്‍ കമ്മീഷന്‍ ഓഫീസിനു മുമ്പില്‍ ദിവസങ്ങളോളം സമരം നടത്തിയിരുന്നു. ഇതോടെയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവായത് കേന്ദ്ര സര്‍ക്കാറിന്റെ താഴ്ന്ന തസ്തികകളിലേക്ക് നടത്തുന്ന പരീക്ഷയാണിത്. 1.9 ലക്ഷം ഉദ്യോഗാര്‍ത്ഥികളാണ് പരീക്ഷ എഴുതിയിരുന്നത്.

 

Also Read-  ആര്‍എസ്എസില്‍ ‘റെഡി ടു വെയിറ്റ്’, ‘കെ.പി യോഹന്നാന്‍ വിഭാഗ’ങ്ങള്‍ തമ്മില്‍ തെറിവിളിയും പോരും; ശബരിമല യുവതിപ്രവേശനത്തില്‍ പരസ്യ പോര് വിലക്കി നേതൃത്വം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍