ന്യൂസ് അപ്ഡേറ്റ്സ്

ബിന്ദുവിനും കനക ദുർഗ്ഗയ്ക്കും സുരക്ഷ ഒരുക്കണമെന്ന് സുപ്രീം കോടതി

പൗരൻമാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്.

ശബരിമലയിൽ ദർശനം നടത്തിയ ബിന്ദുവിനും കന ദുർഗയ്ക്കും സംരക്ഷണം നൽകണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്. തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇരുവരും സമർപ്പിച്ച് ഹർജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. പൗരൻമാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്. ഇത് നടപ്പാക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.

അതേസമയം, യുവതികള്‍ക്ക് മതിയായ സുരക്ഷ നൽകുന്നുണ്ടെന്നാണ് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചത്. ശബരിമലയിലെത്തിയ 51 യുവതികൾക്കും സുരക്ഷ നൽകുന്നുണ്ടെന്നും സർക്കാർ കോടതിയെ ബോധിപ്പിച്ചു. ഇതോടെ ഈ സുരക്ഷ തുടരണമെന്നും കോടതി വ്യക്തമാക്കി. ശബരിമല ദർശനത്തിനെത്തിയ 51 യുവതികളുടെ പട്ടികയും സർക്കാർ കോടതിയിൽ സമർപ്പിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍