ന്യൂസ് അപ്ഡേറ്റ്സ്

‘ക്ഷേത്ര സന്ദര്‍ശം വ്യക്തിപരം, സുപ്രീംകോടതി വിധി ഒരു സ്ത്രീയെയും നിര്‍ബന്ധിക്കുന്നില്ല’; ശബരിമല പ്രതിഷേധങ്ങളെ തള്ളി സുബ്രഹ്മണ്യം സ്വാമി

ശബരിമലയ്ക്കു പോകാന്‍ ഏതെങ്കിലും സ്ത്രീ ആഗ്രഹിക്കുന്നുവെങ്കില്‍ പറ്റില്ലെന്ന് നിര്‍ബന്ധിക്കാനും കഴിയില്ല. ദൈവം എന്താണ് ആഗ്രഹിക്കുന്നതെന്ന് ആര്‍ക്കറിയാം- അദ്ദേഹം പറയുന്നു.

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന് സൂപ്രീം കോടതി വിധിക്കെതിരെ കേരളത്തില്‍ ഉയരുന്ന പ്രതിഷേധങ്ങളെ വിമര്‍ശിച്ച് മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. ട്വിറ്ററിലാണ് അദ്ദേഹം പ്രതിഷേധങ്ങളെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

‘ആ അഞ്ചു ദിവസങ്ങളില്‍’ ക്ഷേത്രത്തില്‍ പോകാന്‍ സുപ്രീംകോടതി വിധി ഒരു സ്ത്രീയെയും നിര്‍ബന്ധിക്കുന്നില്ലെന്നും സ്വാമി ട്വിറ്ററില്‍ പറയുന്നു. ക്ഷേത്രത്തില്‍ പോകണോ വേണ്ടയോ എന്നത് വ്യക്തിപരമായ തീരുമാനമാണ്. പോകാന്‍ ആരെയും നിര്‍ബന്ധിക്കുന്നില്ല. അതുപോലെ തന്നെ ശബരിമലയ്ക്കു പോകാന്‍ ഏതെങ്കിലും സ്ത്രീ ആഗ്രഹിക്കുന്നുവെങ്കില്‍ പറ്റില്ലെന്ന് നിര്‍ബന്ധിക്കാനും കഴിയില്ല. ദൈവം എന്താണ് ആഗ്രഹിക്കുന്നതെന്ന് ആര്‍ക്കറിയാം- അദ്ദേഹം പറയുന്നു.

ശബരിമലയില്‍ ഏതുപ്രായത്തിലുമുള്ള സ്ത്രീകള്‍ക്കു പ്രവേശിക്കാമെന്ന് സുപ്രിം കോടതി വിധിക്കെതിരെ സംസ്ഥാനത്ത് വിവിധ ഭാഗൃങ്ങളില്‍ വിശ്യാസികളുടെ പ്രതിഷധം കഴിഞ്ഞ ദിവസങ്ങളില്‍  ശക്തമായിരുന്നു. പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് ബിജെപി കക്ഷികള്‍ കൂടി രംഗത്തെത്തിയതോടെ സമങ്ങള്‍ ശക്തമാവുകയായിരുന്നു. ഇതിന് തൊട്ടുപിറെയാണ് സംസ്ഥാന ബിജെപിയെയും നിലപാട് മാറ്റി രംഗത്തെതയ ആര്‍എസ്എസിനെയും തള്ളി സുബ്രഹ്മണ്യം സ്വാമിയുടെ പ്രതികരണം.

സ്ത്രീകള്‍ക്ക് കടക്കാന്‍ സാധിക്കാത്ത പ്രായത്തില്‍ സേതു പാര്‍വ്വതിഭായി ശബരിമലയില്‍ പോയി എന്നത് സത്യം; ചിത്രങ്ങളടക്കമുള്ള തെളിവുകളുണ്ട്‌

ഇപ്പോൾ രാജ്യം നേരിടുന്ന ജീവന്മരണപ്രശ്നമാണല്ലോ അയ്യപ്പന്റെ ബ്രഹ്മചര്യം; ആത്മനിന്ദ തോന്നുന്നെന്ന് കെ ആര്‍ മീര

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍