സബ്സിഡിയുള്ള സിലിണ്ടറിന്റെ വിലയില്‍ 6 രൂപ 52 പൈസ കുറയും.
ആറുമാസത്തിനിടെ ആദ്യമായി രാജ്യത്തെ ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ആഗോള വിപണിയിലടക്കം ക്രൂഡോയിലിനും ഇന്ധന വിലയിലും ഇടിവ് വന്നതിന് പിറകെയാണ് പാചകവാതക വിലയിലും കുറവ് വരുത്തിയത്. ഇതോടെ സബ്സിഡിയുള്ള സിലിണ്ടറിന്റെ വിലയില്‍ 6 രൂപ 52 പൈസ കുറവുണ്ടാവും. സബ്സിഡിയില്ലാത്ത സിലിണ്ടറിന് 133 രൂപയും കുറയും. ഇക്കഴിഞ്ഞ ജൂണ്‍മാസത്തിലാണ് അവസാനമായി പാചകവാതകത്തിന്റെ വില കുറച്ചത്.
അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞതിന്റെ പ്രതിഫലനമാണ് പാചക വാതകത്തിന്റെ വിലയിലും പ്രതിഫലിച്ചതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് വെബ്സൈറ്റ് വ്യക്തമാക്കുന്നു. ഇതോടെ ഡിസംബർ 1 മുതൽ 14.2 കിലോ സിലിണ്ടറിന് ഡല്‍ഹിയില്‍ പകരം 500.90 രൂപ നല്കിയാല് മതിയാവും. സബ്സിഡിയില്ലാത്ത സിലിണ്ടറിന് നിലവില്‍ 809 രൂപയാണ് ഡല്‍ഹിയിലെ വില. സബ്സിഡിയില്ലാത്ത സിലിണ്ടറിന് നിലവില്‍ 809 രൂപയാണ് ഡല്‍ഹിയിലെ വില. നിലവിൽ ഇത് 507.42 രൂപയായിരുന്നു. തിരുവനന്തപുരത്ത് സബ്സിഡിയില്ലാത്ത 14.2 കിലോ സിലിണ്ടറിന് 940 രൂപയാണ് വില. ഇക്കഴിഞ്ഞ നവംബർ 1 ന് പാചക വാതകവിലയില്‍ രണ്ട് രൂപ 94 പൈസ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.
അന്താരാഷ്ട വിപണിയിലെ ഇടിവ് തുടർന്നതോടെ ആറ് ആഴ്ചക്കിടെ രാജ്യത്തെ പെട്രോൾ വില 10 രൂപയും ഡീസലിന് 7.50 രൂപയു കുറവ് വന്നു. ഇന്നലെ പെട്രോളിന് 38 പൈസയും ഡീസലിന് 43 പൈസയുമാണ് ഇന്ന് കുറഞ്ഞത്. ആറ് ആഴ്ചയായി പെട്രോള്‍ വില തുടര്‍ച്ചയായി കുറഞ്ഞതോടെ കഴിഞ്ഞ ഏപ്രില്‍ മുതലുണ്ടായ വിലക്കയറ്റത്തിനു മുന്‍പുള്ള നിലവാരത്തിലേക്ക് പെട്രോള്‍ വിലയെത്തി. ഇന്നലെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 76.10 രൂപയും ഡീസലിന് 72.70 രൂപയുമാണ്. കൊച്ചില്‍ പെട്രോള്‍ വില 74.78 രൂപയും ഡീസല്‍ വില 71.32 രൂപയുമാണ്. അഗോളവിപണിയിലെ എണ്ണവിലയിടിവ് രൂപയെ ശക്തിപ്പെടുത്തുെന്നാണ് പ്രതീക്ഷ.