UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശ്രീലങ്കൻ പട്ടാളത്തലവന്റെ വെളിപ്പെടുത്തല്‍ രാജ്യാന്തര പ്രാധാന്യമുള്ളത്, നടപടി സ്വീകരിക്കേണ്ടത് എന്‍ഐഎ: ഡിജിപി

കേരളം വിനോദ സഞ്ചാര കേന്ദ്രമായതിനാല്‍ മറ്റു രാജ്യത്തുനിന്നുള്ളവര്‍ വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല

ഈസ്റ്റർ ദിനത്തിൽ നടന്ന ചാവേറാക്രമണം നടത്തിയവർ കേരളമടക്കമുള്ള ഇടങ്ങൾ സന്ദർശിച്ചിരുന്നെന്ന് ശ്രീലങ്കൻ പട്ടാളത്തലവൻ ലഫ്റ്റനന്റ് ജനറലിന്റെ വെളിപ്പെടുത്തലിന് മറുപടി പറയേണ്ടത് എന്‍ഐഎ ആണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ.

ശ്രീലങ്കൻ പട്ടാളത്തലവൻ ലഫ്റ്റനന്റ് ജനറൽ മഹേഷ് സേനാനായകെ രാജ്യാന്തര പ്രാധാന്യമുള്ളതാണ്. ഇത്തരം കേസുകളിൽ ഇടപെടൽ നടത്തേണ്ടതും നിലപാട് അറിയിക്കേണ്ടതും ദേശീയ അന്വേഷണ ഏജൻസിയാണ്. വിവരങ്ങള്‍ പുറത്തുപറയാന്‍ കേരള പൊലീസിനു കഴിയില്ല. അതു ശരിയായ നടപടിയല്ല. കേരളം വിനോദ സഞ്ചാര കേന്ദ്രമായതിനാല്‍ മറ്റു രാജ്യത്തുനിന്നുള്ളവര്‍ വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നു ഡിജിപ് പ്രതിരിച്ചതായി മനോരമ റിപ്പോർട്ട് പറയുന്നു.

ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന ചാവേറാക്രമണം നടത്തിയവർ സംഭവത്തിനു മുമ്പ് ഇന്ത്യയിൽ കേരളം, ബംഗളൂരു, ജമ്മു കശ്മീര്‍ എന്നിവിടങ്ങൾ സന്ദർശിച്ചിരുന്നെന്നാായിരുന്നു ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ സേനാനായകെ വ്യക്തമാക്കിയത്. എന്തിനാണ് ഇവർ ഇന്ത്യ സന്ദർശിച്ചതെന്ന കാര്യത്തിൽ തനിക്ക് വ്യക്തതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പരിശീലനത്തിനു വേണ്ടിയോ മറ്റു തീവ്രവാദസംഘങ്ങളുമായി ബന്ധം പുലര്‍ത്തുന്നതിനു വേണ്ടിയോ ആയിരിക്കാം ഈ സന്ദര്‍ശനമെന്നാണ് അനുമാനമെന്നും അദ്ദേഹം വിശദീകരിക്കുന്നു.

ചാവേരുകളുടെ ഇന്ത്യൻ ബന്ധത്തെ കുറിച്ച് നേരത്തെ തന്ന ആരോപണം ഉയർന്നിരുന്നെങ്കിലും ഇതാദ്യമായായിരുന്നു ശ്രീലങ്കൻ പട്ടാളം സ്ഥിരീകരിക്കുന്നത്. കേരളത്തില്‍ പലയിടങ്ങളിലും ഇവർ സഞ്ചരിച്ചിരുന്നുവെന്നും സേനാനായകെ പറഞ്ഞു. അതേസമയം, ഇന്ത്യയിൽ നിന്നും ലഭിച്ച മുന്നറിയിപ്പുകൾ സംബന്ധിച്ച ചോദ്യങ്ങളോടും സേനാനായകെ മറുപടി നൽകി. വിവരങ്ങൾ ലഭിച്ചിട്ടും നടപടിയെടുക്കാതിരുന്ന എല്ലാവരും തെറ്റുകാരാണെന്ന് അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയനേതൃത്വവും ഇതിൽ കുറ്റക്കാരാണെന്നും അദ്ദേം പറയുന്നു.

എന്തുകൊണ്ടാണ് ശ്രീലങ്ക ലക്ഷ്യം വെക്കപ്പെട്ടതെന്ന ചോദ്യത്തിന് വലിയ തോതിൽ സ്വാതന്ത്ര്യവും സമാധാനവും കഴിഞ്ഞ പത്തു വർഷമായി ശ്രീലങ്കയിൽ നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 30 വർഷത്തിനിടയിൽ സംഭവിച്ചതെന്തെന്ന് ആളുകൾ മറന്നു കഴിഞ്ഞിരുന്നു. ജനങ്ങൾ സമാധാനം ആസ്വദിക്കുന്നതിനിടെ സുരക്ഷയെക്കുറിച്ച് ഓര്‍ത്തില്ലെന്നതാണ് കാരണമെന്ന് സേനാനായകെ വ്യക്തമാക്കി.

നിലവില്‍ ജനങ്ങൾക്ക് ആത്മവിശ്വാസം പകരുകയാണ് തങ്ങളെന്ന് ശ്രീലങ്കൻ പട്ടാളത്തലവന്‍ പറഞ്ഞു. രാജ്യത്ത് വർഗീയ കലാപത്തിനുള്ള സാധ്യതകൾ ഇല്ലായ്മ ചെയ്യുകയാണ്. സൈന്യത്തിലും പൊലീസിലും ജനങ്ങൾ വിശ്വാസമർപ്പിക്കണമെന്നും കാര്യങ്ങൾ സാധാരണ നിലയിലേക്ക് തങ്ങളെത്തിക്കുമെന്നും സേനാനായകെ ഉറപ്പു നൽകിയിരുന്നു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍