TopTop

കിമ്മിന്റെ മേശപ്പുറത്തുള്ള 'ആണവായുധ സ്വിച്ച്' ഇപ്പോള്‍ നിയന്ത്രിക്കുന്നതാര്?

കിമ്മിന്റെ മേശപ്പുറത്തുള്ള
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച സിംഗപൂരില്‍ പുരോഗമിക്കുമ്പോള്‍ ലോകം ഉറ്റുനോക്കുന്ന ഒരു ചോദ്യമുണ്ട്: ഉത്തര കൊറിയയുടെ ആണവായുധങ്ങളുടെ ചുമതല ഇപ്പോള്‍ ആര്‍ക്കാണ് എന്നത്. കിം ജോങ് ഉന്നിന്റെ സ്വകാര്യ ഓഫിസിലെ മേശപ്പുറത്ത് അദ്ദേഹത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഉത്തര കൊറിയന്‍ ആണവായുധങ്ങളുടെ നിയന്ത്രണം.

മിസൈല്‍ പരീക്ഷണങ്ങളുടെ പേരില്‍ പരസ്പരം കൊമ്പുകോര്‍ക്കാന്‍ ആരംഭിച്ചതോടെയാണ് ആണവായുധങ്ങളുടെ നിയന്ത്രണം സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചത്. 'അമേരിക്ക സൂക്ഷിക്കണം, എന്റെ മേശപ്പുത്താണ് ഉത്തര കൊറിയയുടെ ആണവ നിയന്ത്രണം' എന്ന കിം ജോങ് ഉന്നിന്റെ ഭീഷണിയാണ് ഇതില്‍ ആദ്യം ഉണ്ടായത്. തൊട്ടുപിറകെ ട്രംപ് തിരിച്ചടിച്ചു, തന്റെ കയ്യിലും ആണവ ആയുധങ്ങളുടെ നിയന്ത്രണമുണ്ട്, മറ്റ് ഏത് രാജ്യത്തെക്കാളും വലുതും, വിനാശകാരിയുമാണത്, എന്റെ കയ്യിലുള്ള സ്വിച്ച് പ്രവര്‍ത്തിക്കുന്നതാണെന്നുമായിരുന്നു ട്രംപിന്റെ മറുപടി ട്വീറ്റ്.
`
ഇന്ന് ഇരു രാഷ്ട്രനേതാക്കളും ഒരുമിച്ച് ഇരിക്കുകയാണ്. എന്നാല്‍ വിനാശകാരിയായ അയുധങ്ങളുടെ നിയന്ത്രണം തന്റെ കയ്യില്‍ കിം സൂക്ഷിച്ചിട്ടുണ്ടെന്നാണ് ഉത്തരകൊറിയ വിശ്വസിക്കുന്നത്. അതിനുള്ള സാഹചര്യം ഒരുക്കാതെ അദ്ദേഹം സിംഗപ്പൂരിലേക്ക് പോവില്ലെന്നും അവര്‍ വിശ്വസിക്കുന്നു.

ഉത്തര കൊറിയയുടെ സുരക്ഷിതമായ ആശയ വിനിമയ ശേഷിയെ കുറിച്ച് പുറം ലോകത്തിന് വ്യക്തമായ വിവരമില്ല, അതിനാല്‍ സിംഗപ്പൂരില്‍ താമസിക്കുന്ന സമയത്ത് കിം ജോങ് ഉന്നിന് തന്റെ കമാന്‍ഡന്റ് അതോറ്റിയില്‍ എളുപ്പത്തില്‍ നിയന്ത്രിക്കാനാവുമോ എന്നത് ഒരു തുറന്ന ചോദ്യമാണെന്ന് ഓസ്‌ട്രേലിയയിലെ ക്യൂന്‍സ്ലാന്‍ഡിലുള്ള ഗ്രിഫിത്ത് യൂണിവേഴ്‌സിറ്റിയിലെ ഉത്തര കൊറിയ ആണവ നയ വിദഗ്ദന്‍ ആന്‍ഡ്രൂ ഓ നീല്‍ പറഞ്ഞു.

ആണവായുധ നിയന്ത്രണം, ആശയവിനിമയം, ഇന്റലിജന്‍സ് എന്നിവയുടെ ഒരു കേന്ദ്രീകൃതമായ സംവിധാനമാണ് കിം ജോങ് ഉന്നിന്റെ ആയുധ പ്രയോഗങ്ങളുടെ തീരുമാനമെടുക്കലിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. അത്യാവശ്യ സാഹചര്യത്തില്‍ ആയുധ ഉപയോഗത്തിനുള്ള അനുമതി കിമ്മില്‍ നിന്നും ലഭിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷയെന്നും ആന്‍ഡ്രൂ ഓ നീല്‍ പറയുന്നു.

നിലവില്‍ കൊറിയയില്‍ തന്നെയുള്ള കിമ്മിന്റെ വിശ്വസ്തരായ  അനുയായികളിലൊരാളായ ചോംഗ് റിയോംഗ് ഹെ ഉള്‍പ്പടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ഇതിന്റെ ചുമതല നല്‍കിയിരിക്കാമെന്നാണ് നോര്‍ത്ത് കൊറിയയെ സഭാ സമയം നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന 38 നോര്‍ത്ത് വെബ്‌സൈറ്റ് മേധാവി മൈക്കിള്‍ മാഡന്റെ പ്രതികരണം. ആണവായുധം ഉപയോഗിക്കുന്നതിനു മുന്‍പുള്ള നടപടിക്രമങ്ങള്‍ക്കായി കിമ്മിന് ഹോട്ട് ലൈന്‍ സംവിധാനവുമായി ഉദ്യോഗസ്ഥരോട് ബന്ധപ്പെടാനാവുമെന്നാണ് വിലയിരുത്തുന്നതെന്നും മൈക്കിള്‍ മാഡന്‍ പ്രതികരിച്ചു.
2011 ല്‍ അധികാരമേറ്റ ശേഷം ഇത് നാലാം തവണ മാത്രമാണ് കിം ഉത്തരകൊറിയക്ക് പുറത്തു പോവുന്നത്. രണ്ട് തവണ ബീജിങ്ങിലേക്കും, ഒരു തവണ ദക്ഷിണ കൊറിയയിലേക്കും ഇപ്പോള്‍ സിംഗപ്പൂരിലേക്കും.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

Next Story

Related Stories