റാഫേല്‍: മോദി സര്‍ക്കാര്‍ കുരുങ്ങുന്നു; വിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി

എതിര്‍ കക്ഷി പ്രധാനമന്ത്രി ആയതിനാല്‍ നോട്ടീസ് അയക്കരുതെന്നും കേന്ദ്രം കോടതിയില്‍

കേന്ദ്ര സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കിയ റാഫേല്‍ കരാര്‍ സംബന്ധിച്ച ആരോപണങ്ങളില്‍ കോടതിയുടെ ഇടപെടല്‍. ഇടപാട് സംബന്ധിച്ചുള്ള വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിക്കണമെന്ന് സുപ്രിം കോടതിയുടെ നിര്‍ദേശം.  ഇടപാടിലേക്ക് എത്തിയ വിവരങ്ങള്‍ ഉള്‍പ്പെടെ വ്യക്തമാക്കാന്‍ കേന്ദ്രം തയ്യാറാവണമെന്നും കോടതി നിര്‍ദേശിച്ചു.

ഇടപാടിനായി ഫ്രഞ്ച് കമ്പനിയായ ഡസോള്‍ട്ടുമായി നടത്തിയ ഇടപാടുകള്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിക്കണം. എന്നാല്‍ പ്രതിരോധ സേനകള്‍ക്ക് റാഫേല്‍ ഫൈറ്റര്‍ വിമാനങ്ങള്‍ ആവശ്യമാണോ എന്ന കാര്യത്തില്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കുന്നു. റാഫേല്‍ ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ജസ്റ്റിസ് എസ് കെ കൗള്‍, ജ. കെഎം ജോസഫ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെ  നടപടി. ഒക്ടോബര്‍ 29 ന് മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

എന്നാല്‍ ഹരജിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് നോട്ടീസ് അയക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ബെഞ്ച് വ്യക്തമാക്കി. കോടതിക്ക് അറിയേണ്ടത് ഇടപാട് സംബന്ധിച്ച തീരുമാനങ്ങളുടെ നിയമ സാധുതകള്‍ മാത്രമാണ്. വിമാനത്തിന്റെ വില നിര്‍ണയം, സാങ്കേതിക പ്രത്യേകതകള്‍ എന്നിവ സമര്‍പ്പിക്കേണ്ടതില്ലെന്നും ബെഞ്ച് വ്യക്തമാക്കുന്നു. ഹര്‍ജി ഒക്ടോബര്‍ 31 ന് വീണ്ടും പരിഗണിക്കും.

അതേസമയം, പാര്‍ലമെന്റില്‍ ഉന്നയിക്കേണ്ട ചോദ്യങ്ങള്‍ കോടതിയില്‍ ഹര്‍ജിയായി സമര്‍പ്പിക്കുകയാണെന്ന് ഹര്‍ജിയെ എതിര്‍ത്ത് കേന്ദ്രത്തിന് വേണ്ടി ഹാജരായി അറ്റോര്‍ണി ജനറല്‍ കോടതില്‍ അറിയിച്ചു. ഇതിന് പിറകില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്നും അറ്റോര്‍ണി ജനറല്‍ ആരോപിച്ചു. റാഫേല്‍ ഇടപാട് സംബന്ധിച്ച ഹര്‍ജികളില്‍ എതിര്‍ കക്ഷി പ്രധാനമന്ത്രി ആയതിനാല്‍ നോട്ടീസ് അയക്കരുതെന്നും കേന്ദ്രം കോടതിയില്‍ ആവശ്യപ്പെട്ടു.

ഇടപാടില്‍ ക്രമക്കേട് ഉണ്ടെന്നും ഇക്കാര്യം അന്വേഷിക്കണം എന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ എംഎല്‍ ശര്‍മ സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. കോടതി റാഫേല്‍ ഇടപാടില്‍ മുന്‍ യുപിഎ സര്‍ക്കാറിന്റെ കാലത്തെ ഇടപാടും ഇപ്പോഴത്തെ കരാറും തമ്മില്‍ തുലനം ചെയ്തു കൊണ്ടുള്ള വിവരങ്ങള്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിക്കണമെന്നും കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. റാഫേല്‍ ഇടപാടില്‍ റിലയന്‍സിന് ഉള്ള പങ്ക് വ്യക്തമാക്കണമെന്നും ഹരജി ആവശ്യപ്പെട്ട് മറ്റൊരു അഭിഭാഷകനായ വിനീത് ദത്ത സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചായിരുന്നു കോടതിയുടെ നിര്‍ദേശം.

അതിനിടെ റാഫേല്‍ ഇടപാടില്‍ സര്‍ക്കാറിനെ വിമര്‍ശിച്ച് രംഗത്തെത്തിയ രാഷ്ട്രീയ നേതാക്കളുമായി സിബി ഐ മേധാവി കൂടിക്കാഴ്ച നടത്തി. മുന്‍മന്ത്രിമാരും മുതിര്‍ന്ന ബിജെപി നേതാക്കളുമായ അരുണ്‍ ഷൂരി, അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ എന്നിവരുമായാണ് സിബി ഐ മേധാവി അലോക് വര്‍മ കൂടിക്കാഴ്ച നടത്തിയത്.

റാഫേൽ: എല്ലാ തെളിവുകളും വിരൽ ചൂണ്ടുന്നത് മോദിയിലേക്ക്; നടന്നത് അംബാനിക്ക് ലാഭമുണ്ടാക്കിക്കൊടുക്കൽ

റാഫേൽ: എല്ലാ തെളിവുകളും വിരൽ ചൂണ്ടുന്നത് മോദിയിലേക്ക്; നടന്നത് അംബാനിക്ക് ലാഭമുണ്ടാക്കിക്കൊടുക്കൽ

റാഫേല്‍ കരാറും മുന്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ കാമുകിയും തമ്മിലെന്ത്‌?

ദേശസുരക്ഷ പറഞ്ഞും കോണ്‍ഗ്രസിനെ തെറിവിളിച്ചും റാഫേല്‍ അഴിമതി എത്രനാള്‍ മൂടിവയ്ക്കും?

‘റാഫേല്‍’: 1600 കോടി രൂപയ്‌ക്കൊരു കൊലപാതക യന്ത്രം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍