Top

ഡിജിപി നിയമനത്തിന് സുപ്രിം കോടതിയുടെ മാര്‍ഗരേഖ; തീരുമാനം യുപി എസ് സിക്ക്, രാഷ്ട്രീയ താല്‍പര്യം പാടില്ല

ഡിജിപി നിയമനത്തിന് സുപ്രിം കോടതിയുടെ മാര്‍ഗരേഖ; തീരുമാനം യുപി എസ് സിക്ക്, രാഷ്ട്രീയ താല്‍പര്യം പാടില്ല
സംസ്ഥാന പോലിസ് മേധാവിമാരെ നിയമിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ മാര്‍ഗരേഖ. താല്‍കമായി ഡിജിപി നിയമനം നടത്തരുത്, സംസ്ഥാന ഡിജിപിമാരാക്കാന്‍ ഉദ്ദേശിക്കുന്നവരുടെ പട്ടിക യുപിഎസ്‌സിക്ക് കൈമാറണമെന്നും ചീഫ് ജസ്റ്റിറ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് പുറപ്പെടുവിച്ച മാര്‍ഗ്ഗ രേഖ നിര്‍ദേശിക്കുന്നു. നിയമനത്തില്‍ രാഷ്ട്രീയ താല്‍പര്യം പാടില്ലെന്നും മാര്‍ഗരേഖ വ്യക്തമാക്കുന്നു.

യുപിഎസ്‌സി കണ്ടെത്തുന്ന മുന്നൂപേരില്‍ ആരെ നിയമിക്കണമെന്നത് സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശ സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാം എന്നും ചീഫ് ജസ്റ്റിസിനു പുറമേ ജസ്റ്റിസമാരായ എഎം ഖാന്‍വില്‍ഖര്‍ ഡി വൈ ചന്ദ്രചുഢ് എന്നിവരുള്‍പ്പെട്ട ബഞ്ച് പറയുന്നു. നിലവിലെ ഉദ്യോഗസ്ഥന്‍ വിരമിക്കുന്നതിന് മുന്നു മാസം മുന്‍പ് തല്‍സ്ഥാനത്തേക്ക് പരിഗണിക്കുന്ന ഉദ്യോഗസ്ഥരുടെ പട്ടിക യുപിഎസ്‌സിക്കു സമര്‍പ്പിക്കണം. ഒരാള്‍ക്ക് രണ്ട് വര്‍ഷം സേവനകാലാവധി ഉറപ്പാക്കണം, സ്ഥിര നിയമനമാണ് വേണ്ടത്. ആക്ടിങ്ങ് ഡിജിപിമാര്‍ പാടില്ലെന്നും സുപ്രീംകോടതി നിര്‍ദേശിക്കുന്നു.

സംസ്ഥാന പോലീസ് മേധാവി നിയമനത്തിന് മാര്‍ഗരേഖ കൊണ്ടുവരണം എന്നാവശ്യപ്പെടുന്ന ഹര്‍ജി പരിഗണിച്ചായിരുന്നു കോടതി നിര്‍ദേശം. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഡിജിപി നിയമനവുമായി ബന്ധപ്പെട്ട ഉത്തരവുകള്‍ പാലിച്ചില്ലെന്നും ഹര്‍ജി പരിഗണിക്കവെ അറ്റോര്‍ണ്ണി ജനറല്‍ കോടതില്‍ പറഞ്ഞു.


Next Story

Related Stories