ന്യൂസ് അപ്ഡേറ്റ്സ്

കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സുപ്രീംകോടതി സ്റ്റേ

റസാഖിന് നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയുമെങ്കിലും വോട്ടു ചെയ്യാനാവില്ലെന്നും ആനുകൂല്യങ്ങള്‍ കൈപറ്റാന്‍ പാടില്ല.

കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിനെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്ക് സുപ്രീംകോടതി സ്റ്റേ. വിധി സ്‌റ്റേ ചെയ്ത സുപ്രിം കോടതി, റസാഖിന് നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയുമെങ്കിലും വോട്ടു ചെയ്യാനാവില്ലെന്നും ആനുകൂല്യങ്ങള്‍ കൈപറ്റാന്‍ പാടില്ലെന്നും വ്യക്തമാക്കി.

എതിര്‍ സ്ഥാനാര്‍ഥി എംഎ റസാഖ് മാസ്റ്ററെ വ്യക്തിഹത്യ നടത്തിയെന്ന ആരോപണം ഹൈക്കോടതി സിംഗിള്‍ ബഞ്ച് കൊടുവള്ളി തിരഞ്ഞെടുപ്പ് റദ്ദാക്കുകയും റസാഖിനെ അയോഗ്യനാക്കുകയുമായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍