TopTop
Begin typing your search above and press return to search.

‘സുരേഷ്, നിങ്ങളുടെ സ്ഥാനം ഭരണ പക്ഷത്താണ്, മറുവശത്തേക്ക് പോയാൽ കാലിടറും'; രാജ്യസഭയിൽ തെന്നിവീണ സുരേഷ് ഗോപിയെ കളിയാക്കി ഉപരാഷ്ട്രപതി

‘സുരേഷ്, നിങ്ങളുടെ സ്ഥാനം ഭരണ പക്ഷത്താണ്, മറുവശത്തേക്ക് പോയാൽ കാലിടറും; രാജ്യസഭയിൽ തെന്നിവീണ സുരേഷ് ഗോപിയെ കളിയാക്കി ഉപരാഷ്ട്രപതി

സഭാ നടപടികൾക്കിടെ രാജ്യസഭയിൽ കാലിടറി വീണ് സുരേഷ് ഗോപി എംപി. സുരേഷ് ഗോപിയുടെ തെന്നിവീഴൽ പക്ഷേ വെങ്കയ്യ നായിഡുവിന്റെ കമന്റോടെ സഭയിൽ ചിരിപടർത്തി. ഇന്നലെ രാവിലെ ശൂന്യവേള പുരോഗമിക്കവെയാണ് സംഭവം.

സ്വന്തം സീറ്റിൽ നിന്നും എഴുന്നേറ്റ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ അംഗങ്ങളുടെ ഇരിപ്പിടത്തിനടുത്തേക്ക് നടന്നുനീങ്ങുകയായിരുന്നു സുരേഷ് ഗോപി. ഇതിനിടെ പെട്ടെന്ന് അദ്ദേഹം കാലിടറി ചെറുതായൊന്ന് വീണു. താഴേക്ക് വീണു കിടന്ന വീര്‍ സിങ് എപിയുടെ ഹെഡ്സെറ്റിന്‍റെ കേബിളാണ് സുരേഷ് ഗോപിയെ ചതിച്ചത്. കാലുടക്കി, ബാലന്‍സ് ചെയ്യുന്നതിനിടെ പടിയില്‍ കാലുതെറ്റി തഴേക്ക് മറിഞ്ഞു വീഴുകയായിരുന്നു. അടുത്തുണ്ടായിരുന്ന മറ്റൊരംഗത്തിന്റെ സഹായത്തോടെ സുരേഷ് ഗോപി എഴുന്നേൽക്കുകയും ചെയ്തു. ഇതോടെ സഭയുടെ ശ്രദ്ധമുഴുവൻ ഇവിടേക്ക് വരികയും ചെയ്തു. ഇതോടെ തനിക്ക് കുഴപ്പമൊന്നുമില്ലെന്ന അംഗ വിക്ഷേപങ്ങളോടെ അദ്ദേഹം സ്വന്തം ഇരിപ്പിടത്തിന് പിൻഭാഗത്തേക്ക് നടന്നുനീങ്ങുയും ചെയ്തു. ശിവകാശി പടക്കങ്ങളെക്കുറിച്ചുള്ള തിരുച്ചി ശിവയുടെ സബ്മിഷനെക്കുറിച്ച് ചെറു സംവാദവും കഴിഞ്ഞ ശേഷമായിരുന്നു സംഭവം.

എന്നാൽ‌ ഇതിന് പിറകെ സഭാധ്യക്ഷനായ ഉപരാഷ്ട്രപതിയുടെ കമ്മന്റും വന്നു. ‘‘സുരേഷ്, നിങ്ങളുടെ സ്ഥാനം ഇപ്പുറത്താണ്. മറുഭാഗത്തേക്ക് പോയതുകൊണ്ടാണ് കാലിടറിയത്’’. സുരേഷ് ഗോപി മറുകണ്ടം ചാടാാൻ ശ്രമിച്ചെന്ന് തരത്തിലുള്ള പരാമർശം സഭയിലാകമാനം അൽ‌പ സമയം ചിരി പടർത്തുകയും ചെയ്തു.


Next Story

Related Stories