TopTop
Begin typing your search above and press return to search.

'സ്വദേശാഭിമാനി കേസരി പുരസ്‌ക്കാരം തരാനിത്ര വൈകിയതെന്തേ';ടിജെഎസ്

''മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്കു സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്‌കാരമാണിത്. മുതിര്‍ന്നവരുടെ ജനസംഖ്യയെടുത്താല്‍ ഇന്നു കേരളത്തില്‍ എന്നെക്കാള്‍ മുതിര്‍ന്നതായി വി.എസ്.അച്യുതാനന്ദന്‍ മാത്രമേയുള്ളൂ. ഭാഗ്യവശാല്‍ അദ്ദേഹം മാധ്യമരംഗത്തല്ല. അപ്പോള്‍ പിന്നെ എനിക്കു തരാതെ പോംവഴിയില്ല. എന്നിട്ടും താമസിച്ചതെന്തേ എന്നാണു ചോദ്യം'' സ്വദേശാഭിമാനി കേസരി പുരസ്‌ക്കാരം മുഖ്യമന്ത്രി പിണറയി വിജയനില്‍ നിന്നും സ്വീകരിച്ച് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ടിജെഎസ് ജോര്‍ജ് ചോദിച്ചു.

കാലത്തിനു മുന്‍പേ നടന്നു പത്രപ്രവര്‍ത്തനത്തിന് ആഴവും അര്‍ഥവും നല്‍കിയ ശ്രേഷ്ഠന്മാരാണു സ്വദേശാഭിമാനിയും കേസരിയും അവര്‍ ധര്‍മബോധത്തിനു സാഹസികതയുടെ മാനം നല്‍കി. സാഹസികതയുടെ അംശം കൂടി ചേരുമ്പോഴാണു പത്രപ്രവര്‍ത്തനത്തിന് അര്‍ഥമുണ്ടാകുന്നേള്ളൂ. ടിജെഎസ് കൂട്ടിച്ചേര്‍ത്തു. പുതിയ കാലത്തെ പത്രപ്രവര്‍ത്തകര്‍ക്കു ടി.ജെ.എസ്.ജോര്‍ജില്‍ നിന്നു ധാരാളം പഠിക്കാനുണ്ടെന്ന് ചടങ്ങ് ഉത്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സ്വദേശാഭിമാനിക്കും കേസരിക്കും ശേഷം ഇപ്പോള്‍ മാധ്യമ പ്രവര്‍ത്തനം എവിടെയെത്തിനില്‍ക്കുന്നു എന്നു വിലയിരുത്തേണ്ടതുണ്ട്. സാങ്കേതിക വിദ്യ പത്രങ്ങളുടെ കെട്ടിലും മട്ടിലും മാറ്റം വരുത്തി. ഉള്ളടക്കത്തിന്റെ കാര്യത്തില്‍ അതുണ്ടായിട്ടുണ്ടോ എന്നു പരിശോധിക്കണം. സാമ്പത്തിക താല്‍പര്യങ്ങള്‍ ഇന്ത്യന്‍ മാധ്യമരംഗത്തെ പിടികൂടിയിട്ടുണ്ടെന്നും ചടങ്ങില്‍ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ ഫോട്ടോഗ്രഫി രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം പി.ഡേവിഡിന് മുഖ്യമന്ത്രി സമര്‍പ്പിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷതവഹിച്ച ചടങ്ങില്‍ സംസ്ഥാന മാധ്യമ-ഫോട്ടോഗ്രഫി പുരസ്‌ക്കാരങ്ങളും സമ്മാനിച്ചു.

Read More :  മുംബൈയിൽ കനത്ത മഴ തുടരുന്നു, 21 മരണം, രണ്ട് ദിവസം പൊതു അവധി

Next Story

Related Stories