TopTop

സീറോ മലബാര്‍ സഭ ഭുമിഇടപാട്: നടപടികളുമായി ആദായ നികുതി വകുപ്പ്, അക്കൗണ്ടുകള്‍ മരവിപ്പിച്ചു

സീറോ മലബാര്‍ സഭ ഭുമിഇടപാട്: നടപടികളുമായി ആദായ നികുതി വകുപ്പ്,  അക്കൗണ്ടുകള്‍ മരവിപ്പിച്ചു
വിവാദമായ സീറോ മലബാര്‍ സഭാ ഭുമി ഇടപാടില്‍ ആദായ നികുതി വകുപ്പിന്റെ ഇടപെടല്‍. സഭയുമായി ബന്ധപ്പട്ട ഭൂമി ഇടപാടുകളുടെ ഭാഗമായി പ്രവര്‍ത്തിച്ചവരുടെ ബാങ്ക് അക്കൗണ്ടുകള്‍ വകുപ്പ് മരവിപ്പിച്ചു. ഭൂമി വിറ്റവരുടെയും ഇടനിലക്കാരുടെയും ഉള്‍പ്പെടെയുള്ള ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചിട്ടുള്ളത്. ഇടപാടുകളില്‍ കള്ളപ്പണം ഉപയോഗിച്ചിട്ടുണ്ടോ എന്നതടക്കം പരിശോധിക്കുമെന്നും ആദായ നികുതി വകുപ്പുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.

അതേസമയം, ഭൂമി ഇടപാടു കണക്കുകളില്‍ പൊരുത്തക്കേടുണ്ടെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍. ഇടനിലക്കാരും ഭുമിവിറ്റവരും പറയുന്ന കണക്കിലാണ് വ്യത്യാസമെന്നാണ് വിവരം.  ഈ സാഹചര്യത്തില്‍ പരിശോധനയില്‍ ലഭിച്ചിട്ടുള്ള വിവരങ്ങള്‍ വിശദമായി പഠനവിധേയമാക്കും. ഇതിനുശേഷമാണ് ആന്വേഷണം സഭാ തലത്തിലേക്ക് വ്യാപിക്കുന്നത് സംബന്ധിച്ച നടപടി പരിഗണിക്കുകയെന്നും അധികൃതര്‍ അറിയിച്ചു.



https://www.azhimukham.com/newswrap-church-initiated-a-compromise-talk-in-rape-charge-against-nun-is-shocking-writes-saju/

Next Story

Related Stories