ന്യൂസ് അപ്ഡേറ്റ്സ്

സീറോ മലബാര്‍ സഭ ഭുമിയിടപാട്; ഹൈക്കോടതി വിധി ശരിവച്ച് സുപ്രിം കോടതി, ആലഞ്ചേരിക്ക് ആശ്വാസം

വിവാദ ഭുമിയിടപാടില്‍ സീറോ മലബാര്‍ സഭ അധ്യക്ഷനായിരുന്നു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ അന്വേഷണം തടഞ്ഞ ഹൈക്കോടതി ഉത്തരവാണ്  സുപ്രിം കോടതി ശരിവച്ചത്.

സീറോ മലബാര്‍ സഭ ഭുമിയിടപാടില്‍ എഫ്‌ഐആര്‍ റദ്ധാക്കിയ ഹൈക്കോടതി വിധി ശരിവച്ച് സുപ്രിം കോടതി. വിവാദ ഭുമിയിടപാടില്‍ സീറോ മലബാര്‍ സഭ അധ്യക്ഷനായിരുന്നു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ അന്വേഷണം തടഞ്ഞ ഹൈക്കോടതി ഉത്തരവാണ്  സുപ്രിം കോടതി ശരിവച്ചത്. പരാതിക്കാര്‍ക്ക് വേണമെങ്കില്‍ മജിസ്‌ട്രേറ്റിനെ സമീപിക്കാമെന്നും സുപ്രിംകോടതി വ്യക്തമാക്കി.  ഹൈക്കോടതി വിധി റദ്ധാക്കണമെന്നാവശ്യപ്പെട്ട് മാര്‍ട്ടിന്‍ പയ്യാപ്പള്ളി സമര്‍പ്പിച്ച ഹരജിതള്ളിയാണ് സുപ്രിം കോടതി നടപടി. ഭുമിയിടപാടിലെ അന്വേഷണത്തിലുള്ള സ്റ്റേ നീക്കണമെന്നും അന്വേഷണവുമായി മുന്നോട്ട് പോവാന്‍ അനുവദിക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.

കര്‍ദിനാളിനെതിരെ അന്വേഷണം നടത്താന്‍ ഉത്തരവിട്ട ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്യുകയായിരുന്നു. കേസില്‍ പൊലീസ് നടപടികള്‍ സ്വീകരിക്കുന്നതും ഡിവിഷന്‍ ബെഞ്ച് തടഞ്ഞിരുന്നു. എന്നാല്‍ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ പക്ഷവും തങ്ങളുടെ ഭാഗം കേള്‍ക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ തടസ ഹര്‍ജി നല്‍കിയിരുന്നു. ആലഞ്ചേരിക്കൊപ്പം കേസില്‍ പ്രതി ചേര്‍ത്തിയിട്ടുള്ള ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കുമ്പാടമാണ് തടസ ഹര്‍ജി ഫയല്‍ ചെയ്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍