Top

പെരിയ ഇരട്ടക്കൊലപാതകം: എംഎല്‍എയടക്കമുള്ള സിപിഎം നേതാക്കളുടെ മൊഴി എടുത്തു

പെരിയ ഇരട്ടക്കൊലപാതകം:  എംഎല്‍എയടക്കമുള്ള സിപിഎം നേതാക്കളുടെ മൊഴി എടുത്തു
കാസര്‍കോട് പെരിയയില്‍ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ നേതാക്കളുടെ മൊഴി രേഖപ്പെടുത്തി.
ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍, ഏരിയ സെക്രട്ടറി കെ മണികണ്ഠന്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗം വിപിപി മുസ്തഫ, മു്ന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ എന്നിവരുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്.

കൊലപാതകത്തെക്കുറിച്ച് ക്രൈം ബ്രാഞ്ച് നടത്തുന്ന അന്വേഷണം ഫലപ്രദമല്ലെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കേരള ഹൈക്കോടിതിയുടെ പരിഗണനയിലാണ്.

കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍, അമ്മ ബാലാമണി, ശരത് ലാലിന്റെ അച്ഛന്‍ സത്യ നാരായണന്‍, അമ്മ ലളിത എന്നിവരാണ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി നല്‍കിയത്. അന്വേഷണം വൈകിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് സംഘം ശ്രമിക്കുന്നതെന്നാണ് ബന്ധുക്കളുടെ ആരോപണം.

ഫെബ്രുവരി പതിനേഴിന് രാത്രി എട്ട് മണിയോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കല്യോട്ട് കൂരാങ്കര റോഡില്‍ വച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

അന്വേഷണ പുരോഗതി അറിയിക്കുവാന്‍ ക്രൈംബ്രാഞ്ചിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു

Next Story

Related Stories