UPDATES

സിനിമാ വാര്‍ത്തകള്‍

പിണറായി വിജയൻ ആദർശധീരനായ ഭരണാധികാരി; തമിഴ്നാട്ടിൽ കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലെത്തണം: സത്യരാജ്

നല്ല കണ്ണയ്യയെ പോലുള്ള കമ്മ്യൂണിസ്റ്റുകാർ തമിഴ്നാട്ടിലെ സിനിമാക്കാരായ രാഷ്ട്രീയക്കാരേക്കാൾ വലിയവരാണെന്നും സത്യരാജ് വ്യക്തമാക്കുന്നു.

കേരള മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തി തമിഴ് സൂപ്പർ താരം സത്യരാജ്.  പിണറായി വിജയന്‍ മികച്ച രാഷ്ട്രീയക്കാരനും ആദര്‍ശധീരനുമാണ്. തമിഴ്നാട്ടിലും കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലെത്തണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പ്രതികരിച്ചു. മനോരമ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തമിഴ് സിനിമാരംഗത്തുനിന്നും രാഷ്ട്രീയത്തിലേക്ക് എത്തുന്നവർക്ക് മുഖ്യമന്ത്രിയാവുക മാത്രമാണ് ലക്ഷ്യമെന്ന വിമർശിച്ച അദ്ദേഹം തൊണ്ണൂറ്റിയഞ്ചുവയസുള്ള നല്ല കണ്ണയ്യയെ പോലുള്ള കമ്മ്യൂണിസ്റ്റുകാർ സിനിമാക്കാരെക്കാള്‍ വലിയവരാണെന്നും സത്യരാജ് വ്യക്തമാക്കുന്നു. രാഷ്ട്രീയക്കാരാവുന്ന സിനിമാക്കാൽ ജനങ്ങളെ സേവിക്കുന്നതില്‍ ഇവര്‍ തല്‍പരരല്ല. തമിഴ്നാട്ടില്‍ ഇനി സിനിമാക്കാരന്‍ മുഖ്യമന്ത്രിയാകില്ല. ഇത് അടുത്ത തിരഞ്ഞെടുപ്പില്‍ വ്യക്തമാവുമെന്നും സത്യരാജ് കൂട്ടിച്ചേർത്തു. കമല്‍ഹാസന്റെ രാഷ്ട്രീയപ്രവേശനത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയാകാന്‍ മാത്രം രാഷ്ട്രീയക്കാരാകുന്ന സിനിമാക്കാര്‍ക്ക് ജനങ്ങളെ സേവിക്കുകയെന്നത് ലക്ഷ്യമേയല്ല. നാല്‍പത്തിയൊന്നുവര്‍ഷത്തെ അഭിനയജീവിതത്തിനിടയില്‍ രാഷ്ട്രീയം തന്നെ ഒരുഘട്ടത്തിലും മോഹിപ്പിച്ചിട്ടില്ലെന്നും സത്യരാജ് വ്യക്തമാക്കി. പുതിയ ചിത്രമായ കനായുടെ പ്രചരണാര്‍ഥം കൊച്ചിയിലെത്തിയതായിരുന്നു അദ്ദേഹം.

“എന്റെ മകൾ കളിക്കളത്തിലിറങ്ങുമ്പോൾ നിനക്കൊക്കെ അശ്ലീലം തോന്നുന്നുണ്ടെങ്കിൽ അവളെ വിലക്കുകയല്ല, നിന്റെയൊക്കെ കണ്ണു കുത്തിപ്പൊട്ടിക്കുകയാണ് വേണ്ടത്…”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍