UPDATES

ഭീകരാക്രമണ ഭീഷണി വ്യാജം; ബംഗളൂരു പോലീസിനെ വിളിച്ച മുൻ സൈനികൻ അറസ്റ്റിൽ

ബംഗളൂരു ആവള ഹള്ളി സ്വദേശി സ്വാമി സുന്ദരമുർത്തിയാണ് അറസ്റ്റിലായത്.

കേരളം ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങിൽ ആക്രമണത്തിന് പദ്ധതിയിട്ട് 19 ഭീകരർ തമിഴിനാട്ടിലെത്തിയെന്ന സന്ദേശം വ്യാജമെന്ന് കർണാടക പോലീസ്. വ്യാജ സന്ദേശം നൽകിയ സംഭവത്തിൽ‌ ഒരാളെ കർണാടക പോലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു ആവള ഹള്ളി സ്വദേശി സ്വാമി സുന്ദരമുർത്തിയാണ് അറസ്റ്റിലായത്. ഇയാൾ മുൻ സൈനികനാണെന്നാണ് പോലീസ് നൽകുന്ന വിവരം.

ഇന്നലെ വൈകീട്ടോടെയാണ് 19 തീവ്രവാദികൾ തമിഴ്നാട്ടിലെ രാമനാഥപുരത്ത് എത്തിയിട്ടുണ്ടെന്നുമായിരുന്നു സന്ദേശം ബംഗളൂരു പോലീസിന് ലഭിച്ചത്. ഇതിന്റെ പശ്ചാത്തലത്തിൽ കേരളം ഉള്‍പ്പെടെയുള്ള എട്ട് സംസ്ഥാനങ്ങൾക്ക് ഭീകരാക്രമണ ഭീഷണി മുന്നറിയിപ്പും കർണാടക പോലീസ് നൽകി. ഭീഷണിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലടക്കം സുരക്ഷ ശക്തമാക്കി. കേരളത്തിന് പുറമേ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഗോവ, പുതുച്ചേരി, മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്നായിരുന്നു കർണാടക പോലീസ് മേധാവിയുടെ മുന്നറിപ്പ്.

സൈന്യത്തിൽ നിന്ന് വിരമിച്ച സുന്ദരമൂര്‍ത്തി ഇപ്പോൾ ആവലഹള്ളിയിൽ ലോറി ഡ്രൈവറാണ്. ഭീകരാക്രമണ സാധ്യതയുണ്ടെന്ന് ആശങ്കയുണ്ടെന്നും അത് വിളിച്ച് അറിയിക്കുകയാണ് ചെയ്തതെന്നുമാണ് സുന്ദരമൂര്‍ത്തി പൊലീസിനോട് പറഞ്ഞത്. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരുകയാണ്.

കേരളവും തമിഴ്‌നാടും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ പ്രധാനനഗരങ്ങളില്‍ ട്രെയിനുകളില്‍ ഭീകരാക്രമണമുണ്ടാകുമെന്നും 19 ഭീകരവാദികള്‍ തമിഴ്നാട്ടിലെ രാമനാഥപുരത്ത് എത്തിയിട്ടുണ്ടെന്നുമായിരുന്നു തമിഴും ഹിന്ദിയും കലര്‍ന്ന ഭാഷയില്‍ സംസാരിച്ചയാൾ പോലീസിനോട് പറഞ്ഞത്. സന്ദേശത്തിന്റെ പശ്ചാലത്തലത്തില്‍ കര്‍ണാടക പോലീസ് മേധാവിയാണ് മറ്റുസംസ്ഥാനങ്ങളിലെ പോലീസ് മേധാവികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നൽകിയത്. സംസ്ഥാനത്ത് സുരക്ഷ വർധിപ്പിക്കാനും, ജാഗ്രത പുലർത്താനും സംസ്ഥാന പോലീസ് മേധാവി എസ്.പിമാർക്കും നിർദേശം നൽകിയിയിരുന്നു.

ശ്രീലങ്കയിൽ 253 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ നേരത്തെ തന്നെ ദക്ഷിണേന്ത്യൻ തീരങ്ങളിൽ സുരക്ഷ ശക്തമാക്കിയിരുന്നു. ശ്രീലങ്കയിൽ ആക്രമണം നടത്തിയ സംഘത്തിലുള്ളവർ ഇന്ത്യയിലേക്ക് കടക്കാനുള്ള സാധ്യത മുന്നിൽ കണ്ടായിരുന്നു സുരക്ഷാ നിർദേശം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍