UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മൂവായിരം കിലോ കുമ്പളം വിറ്റഴിക്കാനാവാതെ യുവ കര്‍ഷകന്‍

കുമ്പളത്തിന് മാര്‍ക്കറ്റില്‍ കിലോയ്ക്ക് 26 രൂപ വിലയുണ്ട്. എന്നാല്‍ പത്ത് രൂപയെങ്കിലും കിട്ടിയാല്‍ മതിയെന്നാണ് ഇപ്പോള്‍ പ്രഫുല്‍ പറയുന്നത്.

വിളവെടുത്ത് മൂവായിരം കിലോ കുമ്പളങ്ങ വിപണനമാര്‍ഗ്ഗം ഇല്ലാത്തതിനാല്‍ വിറ്റഴിക്കാനാവാതെ കഞ്ഞിക്കുഴിയിലെ യുവകര്‍ഷകന്‍.ക ഞ്ഞിക്കുഴി പതിനഞ്ചാം വാര്‍ഡില്‍ എസ്.എന്‍.പുരം പുത്തൂര്‍വീട്ടില്‍ ബി.പ്രഫുലാണ് ജൈവമാര്‍ഗത്തിലൂടെ വിളയിച്ച കുമ്പളങ്ങയുമായി നെട്ടോട്ടമോടുന്നത്. കഞ്ഞിക്കുഴിയിലെ കാരിക്കുഴിപ്പാടത്ത് ഇട വിളയായായിട്ടായിരുന്നു പ്രഫുല്‍ പച്ചക്കറി കൃഷി തുടങ്ങിയത്.

കുമ്പളം കൂടാതെ മത്തന്‍, വെള്ളരി, നെയ്ക്കുമ്പളം എന്നിവയും പ്രഫുല്‍ കൃഷി ചെയ്തിരുന്നു. വിഷുവിന് മുന്‍പായി രണ്ടായിരം കിലോ മത്തന്‍ വിളവെടുത്ത് കഞ്ഞിക്കുഴി പി.ഡി.എസിന് പ്രഫുല്‍ നല്‍കിയിരുന്നു. ബാക്കി വിളകള്‍ കച്ചവടക്കാര്‍ വാങ്ങിയെങ്കിലും, കുമ്പളം മാത്രം വാങ്ങാന്‍ ആരും തയ്യാറായില്ല. കുമ്പളം വലിപ്പം കൂടുതലായതാണ് വിനയായത്. വിത്ത് വാങ്ങിയത് ചെറിയ ഇനമാണെന്നാണ് പറഞ്ഞായിരുന്നു.

എന്നാല്‍, പ്രളയ ശേഷം മണ്ണ് സമ്പുഷ്ടമായപ്പോള്‍ വലിയ കായ്കളാണ് വിളഞ്ഞത്. ഒരു കുമ്പളം എട്ട് പത്ത് കിലോ വരും. എന്നാല്‍ വീട്ടാവശ്യത്തിന് വലിയ കുമ്പളം ആരും വാങ്ങാറില്ല. അതിനാല്‍ തന്നെ സാധാരണക്കാരോ പച്ചക്കറിക്കടക്കാരോ ഇത് വാങ്ങാന്‍ കൂട്ടാക്കുന്നില്ല. പാടത്ത് നെല്‍കൃഷി തുടങ്ങേണ്ട സമയമായതിനാല്‍ മുഴുവനും കുമ്പളവും വിളവെടുക്കുകയും ചെയ്തു.

സദ്യയ്ക്കും ഹോട്ടല്‍ ആവശ്യത്തിനുമായാണ് സാധാരണയായി വലിയ കുമ്പളം ഉപയോഗിക്കുന്നത്. ചേര്‍ത്തലയിലെയും ആലപ്പുഴയിലെയും കടച്ചവടക്കാരെ സമീപിച്ചെങ്കിലും ആവശ്യത്തിലേറെ സ്റ്റോക്ക് ഉണ്ടെന്ന മറുപടിയാണ് ലഭിച്ചത്.

വാങ്ങാമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഹോര്‍ട്ടികോര്‍പ്പ് എത്തിയിട്ടില്ല. കുമ്പളത്തിന് മാര്‍ക്കറ്റില്‍ കിലോയ്ക്ക് 26 രൂപ വിലയുണ്ട്. എന്നാല്‍ പത്ത് രൂപയെങ്കിലും കിട്ടിയാല്‍ മതിയെന്നാണ് ഇപ്പോള്‍ പ്രഫുല്‍ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍