Top

ശബ്ദം കേട്ടാൽ വിരണ്ടോടുന്ന ആനകളെ എഴുന്നെള്ളിക്കരുത്; നിലപാട് കർശനമാക്കി തൃശ്ശൂർ ജില്ലാ കളക്ടർ

ശബ്ദം കേട്ടാൽ വിരണ്ടോടുന്ന ആനകളെ എഴുന്നെള്ളിക്കരുത്; നിലപാട് കർശനമാക്കി തൃശ്ശൂർ ജില്ലാ കളക്ടർ
തൃശ്ശൂർ പൂരത്തിന് ആനകളുടെ എഴുന്നെള്ളിപ്പിൽ കർശന നിബന്ധനളുടമായി ജില്ലാ ഭരണകൂടം. ശബ്ദം കേട്ടാൽ വിരണ്ടോടുന്ന ആനകളെയും മെയ് 12 മുതൽ 14 വരെ നീരുള്ളവയെയും എഴുന്നള്ളിപ്പിന് ഉപയോഗിക്കരുതെന്ന് കളക്ടർ ടി വി അനുപമ വ്യക്തമാക്കി. ഇത്തരം ആനകൾ പൂരം ദിവസങ്ങളിൽ തൃശ്ശുർ നഗരത്തില്‍ പ്രവേശിക്കരുതെന്നും അവർ വ്യക്തമാക്കി. തൃശ്ശൂർ പൂരത്തിന്റെ ഒരുക്കങ്ങളും ക്രമീകരണങ്ങളും വ്യക്തമാക്കി മാധ്യമങ്ങളെ കാണുകയായിരുന്നു ജില്ലാ കളക്ടർ.

തെച്ചിക്കോട്ട് രാമചന്ദ്രന്റെ നിരോധനം നീക്കിയിട്ടില്ല. നിലവിലെ സാഹചര്യത്തിൽ തെച്ചിക്കോട്ട് രാമചന്ദ്രനെ എഴുന്നെള്ളിപ്പിന് അനുവദിക്കാനാവില്ല. എന്നാൽ കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ അതിൽ കുടുതൽ പ്രതികരിക്കാനാവില്ലെന്നും അനുപമ പ്രതികരിച്ചു. എന്നാൽ നേരത്തെ പറഞ്ഞ നിയന്ത്രണങ്ങൾ ഒരു ആനയെ കണ്ടല്ലെന്നും എല്ലാവർഷവും എടുക്കുന്ന പൊതുവായ നിർദേശങ്ങളാണെന്നും കളക്ടർ പറയുന്നു.

പുരം ദിവസങ്ങളിൽ തൃശ്ശൂർ നഗരത്തിൽ പതിവ് പോലെ മദ്യ നിരോധനം ഉൾപ്പെടെ ഉണ്ടാകുമെന്നും കളക്ടർ അറിയിച്ചു. ലേസർ ലൈറ്റുകൾ, ഹെലികോപ്റ്റർ‌, ഹെലിക്യാം, ലേസർഗണ്‍, ട്യൂബ് ബലൂണുകൾ എന്നിവ പൂരം ദിവസങ്ങളിൽ നിരോധിച്ചതായും കളക്ടര്‍ അറിയിക്കുന്നു.

അതിനിടെ, തൃശ്ശൂര്‍ പൂരത്തിലെ ആനപ്രതിസന്ധി പരിഹരിക്കാന്‍ ആനയുടമകളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലാണ് ചര്‍ച്ച. നാളെ ഹൈക്കോടതിയില്‍ വിഷയത്തില്‍ കേസ് പരിഗണിക്കുന്നുണ്ട്. ഇതില്‍ വിധി അനുകൂലമോ പ്രതികൂലമോ ആയാലും ചില നിബന്ധനകളോടെ മുക്കാല്‍ മണിക്കൂര്‍ നേരത്തേക്ക് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എത്തിക്കാനാണ് ഇപ്പോള്‍ ആലോചിക്കുന്നത്. നിലവിൽ തെച്ചിക്കോട്ട് രാമചന്ദ്രന്റെ വിലക്ക് പിന്‍വലിക്കും വരെ അനുനയത്തിനില്ല എന്ന നിലപാടാണ് ആനയുടമകളുടേത്.

Read More- ആര്‍എസ്എസില്‍ ‘റെഡി ടു വെയിറ്റ്’, ‘കെ.പി യോഹന്നാന്‍ വിഭാഗ’ങ്ങള്‍ തമ്മില്‍ തെറിവിളിയും പോരും; ശബരിമല യുവതിപ്രവേശനത്തില്‍ പരസ്യ പോര് വിലക്കി നേതൃത്വം



Next Story

Related Stories