UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആർഎസ്എസ് ഉണർന്നു, ഹിന്ദുവോട്ടുകൾ ഏകീകരിച്ചു; തൃശ്ശൂരിലെ വിജയത്തിൽ സംശയം പ്രകടിപിച്ച് ടിഎൻ പ്രതാപൻ

കെപിസിസി നേതൃയോഗത്തിലായിരുന്നു പ്രതികരണം

തൃശ്ശുരിലെ വിജയത്തിൽ ആശങ്ക പ്രകടിപ്പിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ടിഎൻ പ്രതാപൻ‌. മണ്ഡലത്തിൽ ആർഎസ് എസ് പ്രവർത്തനം ശക്തമായിരുന്നെന്നും അപ്രതീക്ഷിത അടിയൊഴുക്കുകൾക്ക് സാധ്യതയുണ്ടെന്നുമാണ് ടിഎൻ പ്രതാപന്റെ  നിലപാട്. സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വം തിരിച്ചടിയായെന്നും അദ്ദേഹം പ്രതികരിച്ചു. കെപിസിസി നേതൃയോഗത്തിലായിരുന്നു പ്രതികരണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ആർഎസ്എസ് പ്രവർത്തനത്തിൽ ഹിന്ദുവോട്ടുകൾ കേന്ദ്രീകരിക്കാൻ ഇടയുണ്ട്, പ്രത്യേകിച്ച് നായർ വോട്ടുകൾ ബിജെപിയിലേക്ക് പോയേക്കാം. മണ്ഡലത്തിൽ നിന്നും നെഗറ്റീവ് വാർത്തകൾ ഉണ്ടായേക്കാമെന്നും ടി എൻ പ്രതാപൻ പറയുന്നു. സംസ്ഥാനത്ത് യുഡിഎഫും, എൽഡിഎഫും, എൻഡിഎയും സാധ്യത കൽപ്പിച്ചിരുന്ന മണ്ഡലമായിരുന്നു തൃശ്ശുർ. മണ്ഡലത്തിലെ ജാതി സമവാക്യങ്ങൾ ഉൾപ്പെടെ പരിഗണിച്ചായിരുന്നു മുൻ എംഎൽഎ കൂടിയായ പ്രതാപനെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കിയത്. സിപിഐയുടെ രാജാജി മാത്യു ആയിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി.

എന്നാൽ അപ്രതീക്ഷിതമായി സുരേഷ് ഗോപി മണ്ഡലത്തിൽ സ്ഥാനാർത്ഥിയായതോടെ ബിജെപി ഉണർന്ന് പ്രവർത്തിക്കുകയും, സ്ഥാനാർത്ഥിയുടെ വ്യക്തി പരമായ ഇടപെടലും പ്രതിശ്ചായയും ജനങ്ങളെ സ്വാധീനിക്കുകയും ചെയ്തെന്ന് നേരത്തെ തന്നെ നിരീക്ഷണം ഉണ്ടായികുന്നു.

Also Read- അധ്യാപകൻ ഉത്തരക്കടലാസ് തിരുത്തിയ സംഭവം: കുട്ടികൾ വീണ്ടും പരീക്ഷ എഴുതണമെന്ന് വിദ്യാഭ്യാസ വകുപ്പ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍