UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ടോം വടക്കൻ നിരന്തര ശല്യക്കാരൻ: മുല്ലപ്പള്ളി രാമചന്ദ്രന്‍

മുസ്ലിം ലീഗ് എസ്ഡിപിഐയുമായി കൂടിക്കാഴ്ച സംഭന്ധിച്ച വാർത്തകളെ കുറിച്ച് തനിക്കറിയില്ലെന്നും മുല്ലപ്പള്ളി.

കോൺഗ്രസ് വിട്ട് അപ്രതീക്ഷിത നിക്കങ്ങളുമായി ബിജെപിയിൽ ചേർന്ന ടോം വടക്കൻ നിരന്തര ശല്യക്കാരനെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ടോം വടക്കന്റെ മനം മാറ്റത്തെകുറിച്ച് തനിക്കറിയില്ല. എന്നാൽ തൃശൂരിലെ സീറ്റ് തനിക്ക് വാങ്ങിത്തരണമെന്ന് ആവശ്യവുമായി ടോം വടക്കന്‍ രണ്ടാഴ്ച മുമ്പ് വരെ തന്നെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. ഇതിനായി പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളെ വിളിച്ച് ശല്യപ്പെടുത്തിയിരുന്നതായും മുല്ലപ്പള്ളി പറഞ്ഞു.

നരേന്ദ്രമോദിയെ കുറിച്ചും അദ്ദേഹത്തിന്റെ ഗുണദോഷങ്ങളെ കുറിച്ചും പഠിപ്പിച്ചത് ടോം വടക്കനാണ്. നരേന്ദ്രമോദിയെ അഴിമതിക്കാരനായ രാഷ്ട്രീയക്കാരനാണെന്നും കുശാഗ്രബുദ്ധിക്കാരനാണന്നും പറഞ്ഞത് ടോം വടക്കനാണ്. സംസ്ഥാനത്തെ കൂടുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപിയിലെത്തും എന്ന ടോം വടക്കന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എന്നാല്‍ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുന്നവരെ കാട്ടി സിപിഎം ഉന്നയിക്കുന്ന ആരോപണങ്ങളെ മുല്ലപ്പള്ളി പരിഹസിച്ചു. കൂടുതൽ പേർ ബിജെപിയിലെത്തുന്നത് സിപിഎമ്മില്‍ നിന്നാണെന്നും പശ്ചിമബംഗാളിലെ ഉദാഹരണം ചൂണ്ടിക്കാട്ടി മുല്ലപ്പള്ളി പറയുന്നു. അതേസമയം,
മുസ്ലിം ലീഗ് എസ്ഡിപിഐയുമായി കൂടിക്കാഴ്ച സംഭന്ധിച്ച വാർത്തകളെ കുറിച്ച് തനിക്കറിയില്ലെന്നും അദ്ദേഹം പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍