ന്യൂസ് അപ്ഡേറ്റ്സ്

ചാരക്കേസിൽ താന്‍ കുറ്റക്കാരനാണെങ്കില്‍ ഒന്നാം പ്രതി നായനാര്‍ സര്‍ക്കാര്‍: ടി പി സെൻകുമാർ

അന്നത്തെ സർക്കാർ ആവശ്യപ്രകാരം ഐഎസ്ആർഒ ചാരക്കേസ് ഏറ്റെടുത്തെങ്കിലും കാര്യമായ അന്വേഷണം നടത്താനായിരുന്നില്ല.

ചാരക്കേസിൽ നമ്പി നാരായണനെ കുടുക്കാൻ ശ്രമിച്ചെന്ന സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച  സത്യവാങ്ങ് മൂലത്തിനെതിരേ നിയമ നടപടിയ്ക്കൊരുങ്ങി മുൻ പോലീസ് മേധാവി ടിപി സെൻകുമാർ. തനിക്കെതിരായി ചുമത്തിയ കള്ളക്കേസുകളെല്ലാം തള്ളിപ്പോയപ്പോള്‍ സര്‍ക്കാര്‍ കാട്ടിക്കൂട്ടുന്ന വില കുറഞ്ഞ നീക്കമാണ് ചാരക്കേസുമായി ബന്ധപ്പെടുത്തിയ ഉയർത്തിയതെന്ന് ആരോപിച്ച സെൻകുമാർ കേസിൽ താൻ പ്രതിയായാൽ ഒന്നാം പ്രതി ഇ കെ നായനാർ സർക്കാരായിരിക്കുമെന്നും വ്യക്തമാക്കുന്നു.

അന്നത്തെ സർക്കാർ ആവശ്യപ്രകാരം ഐഎസ്ആർഒ ചാരക്കേസ് ഏറ്റെടുത്തെങ്കിലും കാര്യമായ അന്വേഷണം നടത്താനായിരുന്നില്ല. നടപടികൾ തുടങ്ങും മുൻപ്  തന്നെ ഹൈക്കോടതി നിര്‍ദേശപ്രകാരം ഫയലുകള്‍ മടക്കി നല്‍കിയിരുന്നു. കേസിൽ മറ്റ് ഇടപെടലുകൾ ഒന്നും നടത്തിയിട്ടില്ല. താന്‍ കുറ്റക്കാരനെങ്കില്‍ ഇ.കെ. നായനാര്‍ സര്‍ക്കാര്‍ ഒന്നാംപ്രതിയാകുമെന്ന ചൂണ്ടിക്കാട്ടിയ അദ്ദേഹം, കേസിൽ നമ്പി നാരായണൻ ഏറ്റുവാങ്ങിയ പീഡനങ്ങൾ വിവരിക്കുന്ന  ‘ഓർമകളുടെ ഭ്രമണപഥം’ എന്ന ആത്മകഥയിൽ പോലും തന്റെ പേരില്ലെന്നും പറയുന്നു.

മനോരമ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.  ചാരക്കേസില്‍ നമ്പി നാരായണനെ ഉപദ്രവിച്ചതില്‍ സെന്‍കുമാറിനും പങ്കുണ്ടെന്നും, കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് കേസിൽ അന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ടിപി സെന്‍കുമാർ പുനരന്വേഷണ ഉത്തരവ് നേടിയതെന്നുമായിരുന്നു സർക്കാർ സമർപ്പിച്ച  സത്യവാങ്ങ്മൂലം.

അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലെ നിയമനം വൈകുന്നത് ചോദ്യം ചെയ്തുകൊണ്ടുള്ള  സെന്‍കുമാറിന്റെ ഹർജിയിലായിരുന്നു സർക്കാർ  നിലപാട് അറിയിച്ചത്. നമ്പി നാരായണൻ സമർപ്പിച്ച ഹർജിയിൽ സെൻകുമാർ പ്രതിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. എന്നാൽ ഈ നിലപാടി കോടതിയെ തെറ്റിദ്ധരിപ്പിക്കലാണെന്ന് ആരോപിച്ചാണ് സെൻകുമാർ‌ വീണ്ടും കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.

സുപ്രീംകോടതി വിധിയോടെ നമ്പി നാരായണൻ കുറ്റവിമുക്തനായ ശേഷം ഉദ്യോഗസ്ഥ വീഴ്ച അന്വേഷിക്കുന്ന സമിതിയുടെ മുന്നില്‍ തന്നെയും കുടുക്കാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്നും സെൻകുമാർ പറയുന്നു.

‘പെണ്ണും പണവും കണ്ടാൽ എല്ലാം മറക്കുന്ന ശ്രീവാസ്തവ’; കരുണാകരനെ പൂട്ടാൻ കൈമെയ് മറന്നിറങ്ങിയ എ ഗ്രൂപ്പ്; പിന്തുണയുമായി പ്രതിപക്ഷം

പലതും മറിയം റഷീദ കെട്ടിച്ചമച്ചത്; ചാരക്കേസില്‍ ഫൌസിയ ഹസ്സന്റെ വെളിപ്പെടുത്തലുകള്‍

എന്തിനായിരുന്നു എസ്.കെ ശര്‍മയ്ക്ക് ഇത്ര ദാരുണമായ ഒരന്ത്യം നാം നല്‍കിയത്? ചോദ്യം കേരളത്തിന്റെ മന:സാക്ഷിയോടാണ്

എന്റെ ഭാര്യയെ അവര്‍ മഴയത്ത് ഓട്ടോയില്‍ നിന്നിറക്കി വിട്ടിട്ടുണ്ട്; അമേരിക്കന്‍ പൗരത്വം വേണ്ടെന്ന് പറഞ്ഞവനാണ് ഞാന്‍, എന്നിട്ടാണ് എന്നെ ചാരനാക്കിയത്: നമ്പി നാരായണന്‍ സംസാരിക്കുന്നു

മനോരമയ്ക്ക് ‘മറിയം തുറന്നുവിട്ട ഭൂതം’, മാതൃഭൂമിക്ക് ‘ബഹിരാകാശത്ത് ചാരപ്പുക’, ദേശാഭിമാനിക്ക് ‘ചാരപഥം’; മലയാളിയോട് ഈ മാധ്യമങ്ങള്‍ പറഞ്ഞ കഥകളാണ്

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍