ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല: ദേവസ്വം ബോര്‍ഡില്‍ ഭിന്നത; കമ്മീഷണറുടെ പരസ്യ പ്രതികരണത്തില്‍ പ്രസിഡന്റിന് അതൃപ്തി

വിധി നടപ്പാക്കുന്നതിനെതിരെ പ്രതിഷേധം നിലനില്‍ക്കുകയാണ്, ഈ സാഹചര്യത്തില്‍ ദേവസ്വം കമ്മീഷണര്‍ വാര്‍ത്താസമ്മേളനം നടത്തിയതിനെ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ വിമര്‍ശിച്ചു.

ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച് വിവാദങ്ങള്‍ മുറുകുന്നതിനിടെ തിരവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ അഭിപ്രായ വ്യത്യാസങ്ങളും ശക്തമാകുന്നു. വിധി നടപ്പാക്കുന്നതിന് മുന്നോടിയായ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന ദേവസ്വം കമ്മിഷണര്‍ നിര്‍ദേശമാണ് അഭിപ്രായ വ്യത്യാസം പരസ്യമാക്കിയത്. കോടതിവിധിയുള്ളതിനാല്‍ ആരെയും തടയാനാവില്ലെന്ന് ദേവസ്വം കമ്മിഷണര്‍ എന്‍.വാസു അറിയിച്ചു. എന്നാല്‍ പ്രതിഷേധം ശക്തമാവുന്നതിനിടെ ഇത്തരമൊരു പ്രസ്താവന അനവസരത്തിലാണെന്നതാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ നിലപാട്. കമ്മീണര്‍ക്കെതിരേ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സര്‍ക്കാരിനെ അതൃപ്തി അറിയിക്കുകയും ചെയ്തു.

തുലാമാസപൂജയ്ക്ക് സ്ത്രീകളെത്തിയാല്‍ തടയില്ലെന്ന് വയക്തമാക്കിയായിരുന്നു ദേവസ്വം കമ്മിഷണര്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ടത്. കോടതി ഉത്തരവ് നടപ്പാക്കുന്നതിനായി സ്വീകരിച്ച് നടപടികള്‍ വ്യക്തമാക്കി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതിനു പിന്നാലെയാണ് ദേവസ്വം കമ്മിഷറുടെ നടപടി. ശബരിമലയില്‍ തുലാമാസ പൂജയ്ക്കുതന്നെ സ്ത്രീകള്‍ക്കുള്ള പ്രത്യേക സജ്ജീകരണങ്ങള്‍ തയാറാകും. വിധിപ്രകാരം തുലാമാസപൂജയ്ക്ക് സ്ത്രീകളെത്തിയാല്‍ തടയില്ലെന്നും കമ്മിഷണര്‍ പറഞ്ഞു.

എന്നാല്‍ ഇത് അനവസരത്തിലാണെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സര്‍ക്കാരിനെ അറിയിച്ചത്. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനെതിരെ പ്രതിഷേധം നിലനില്‍ക്കുകയാണ്, ഈ സാഹചര്യത്തില്‍ ദേവസ്വം കമ്മീഷണര്‍ വാര്‍ത്താസമ്മേളനം നടത്തിയതിനെ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ വിമര്‍ശിച്ചു.

ഇതോടെ വിശദീകരണവുമായി കമ്മീഷണര്‍ ദേവസ്വംമന്ത്രിയെ കാണുകയും ചെയ്തു. ദേവസ്വം ബോര്‍ഡില്‍ ഒരുതരത്തിലുള്ള ഭിന്നതയുമില്ലെന്നും പ്രസ്താവനയില്‍ മന്ത്രിക്കോ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനോ അതൃപ്തിയില്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം എന്‍.വാസു മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമല സമരക്കാർ വായിക്കണം; സതിക്ക് വേണ്ടി എഴുപതിനായിരം പേർ തെരുവിലിറങ്ങിയിട്ട് എന്ത് സംഭവിച്ചു?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍