ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല; യഥാര്‍ഥ വിശ്വാസികളുടെ വികാരങ്ങള്‍ മനസ്സിലാക്കണം: എ പത്മകുമാര്‍

തന്ത്രിക്കും ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും ശബരിമലയിൽ അവരവരുടേതായ അധികാരങ്ങളും അവകാശങ്ങളുമുണ്ടെന്നും പത്മകുമാർ

ശബരിമല യുവതീപ്രവേശ വിഷയത്തില്‍ യഥാര്‍ഥ വിശ്വാസികളുടെ വിചാര വികാരങ്ങള്‍ മനസ്സിലാക്കണമെന്നും ശബരിമല ആചാര സംരക്ഷണത്തിനിറങ്ങിയത് ആര്‍എസ്എസുകാര്‍ മാത്രമല്ലെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാര്‍. അത്തരം തെറ്റിധാരണ തനിക്കോ ബോര്‍ഡിനോ ഇല്ല. എന്നാൽ ഇക്കൂട്ടത്തിൽ കപട വിശ്വാസികളുണ്ടായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. മനോരമ ന്യൂസ് ‘നേരെ ചൊവ്വെ’യിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയില്‍ തന്ത്രിക്കു യാതൊരു അധികാരവുമില്ലെന്ന വാദത്തോടു യോജിപ്പില്ല. തന്ത്രിക്കും ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും ശബരിമലയിൽ അവരവരുടേതായ അധികാരങ്ങളും അവകാശങ്ങളുമുണ്ടെന്നും പത്മകുമാർ പറഞ്ഞു.

വനിതാമതിലുമായി ബന്ധപ്പെട്ട് എസ്എൻഡിപി യോഗം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്റെ ഭാര്യ പ്രീതി നടേശന്റെ വാദം ബാലിശമാണ്. എന്തെങ്കിലും ആഗ്രഹിച്ചിട്ടു കിട്ടാതെ വരുമ്പോള്‍ വഞ്ചന എന്നുപറഞ്ഞിട്ടു കാര്യമില്ല. വനിതാമതിലിന് പോകുന്നതിനുമുന്‍പ് നന്നായി ആലോചിക്കണമായിരുന്നെന്നും പത്മകുമാർ വ്യക്തമാക്കി. ശബരിമല വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പ് അംഗീകരിക്കാനാവില്ലെന്ന് പ്രതികരിച്ച അദ്ദേഹം നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയിൽ പുനപരിശോധനാഹര്‍ജി നല്‍കാതിരുന്നതെന്നും പത്മുമാർ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍