ന്യൂസ് അപ്ഡേറ്റ്സ്

മുത്തലാഖ് ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം, ബഹളം; രാജ്യസഭ ബുധനാഴ്ചവരെ പിരിഞ്ഞു

ബിൽ സെലക്ട്​കമ്മിറ്റിക്ക്​ വിടണമെന്ന പ്രതിപക്ഷ ആവശ്യം കേന്ദ്ര സർക്കാർ തള്ളി

മുത്തലാഖ്​ ബിൽ സെലക്ട്​കമ്മിറ്റിക്ക്​ വിടണമെന്ന പ്രതിപക്ഷ ആവശ്യം കേന്ദ്ര സർക്കാർ തള്ളിയതിന് തുടർന്നുണ്ടായ പ്രതിപക്ഷ ബഹളത്തിനൊടുവിൽ മുത്തലാഖ്​ബിൽ ചർച്ച ചെയ്യാതെ രാജ്യസഭ ബുധനാഴ്ച വരെ പിരിഞ്ഞു. ​പ്രതിപക്ഷ പാർട്ടികളുടെ ഏകകണ്ഠമായ തീരുമാനമാണ് മുത്തലാഖ് ബിൽ സെലക്ട്​കമ്മിറ്റിക്ക് വിടണമെന്നതെന്ന് ​തൃണമൂൽ കോൺഗ്രസ്​ എം.പി ഡെറിക്​ഒബ്രീൻ സഭയിൽ വ്യക്തമാക്കി. തുടർന്ന്​ ബഹളം നിയന്ത്രണാതീതമായതോടെയാണ്​സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.

ബഹളത്തെ തുടർന്ന് രാവിലെ സഭ ഉച്ചവരെ നിർത്തിവച്ചതിന് ശേഷം വീണ്ടും ചേർന്നപ്പോഴായിരുന്നു ഡെറിക്​ഒബ്രീൻ പ്രതിപക്ഷ തീരുമാനം അറിയിച്ചത്. നേരത്തെ ലോക്​സഭയിലും ഇതേ നിലപാടായിരുന്നു പ്രതിപക്ഷ പാർട്ടികൾ സ്വീകരിച്ചിരുന്നത്.

എന്നാൽ ബിൽ പാസാക്കാതിരിക്കാനാണ്​ പ്രതിപക്ഷം ഇത്തരം ആവശ്യങ്ങൾ ഉന്നയിക്കുന്നതെന്നായിരുന്നു കേന്ദ്രസർക്കാറിന്റെ ആരോപണം. ഇതോടെ ബഹളം ആരംഭിക്കുകയും സഭ പിരിയുകയുമായിരുന്നു.

മുത്തലാഖ് ബിൽ ഇന്ന് രാജ്യസഭയിൽ; ഒന്നിച്ചെതിർക്കാൻ പ്രതിപക്ഷം

ന്യൂനപക്ഷങ്ങൾക്ക്‌ വേണ്ടി പാർലമെന്റിലെ ഗർജ്ജിക്കുന്ന സിംഹമാകാനാണ്‌ കുഞ്ഞാലിക്കുട്ടി ഡൽഹിക്ക് വിമാനം കയറിയത്‌ എന്ന് കരുതുന്ന നിഷ്കളങ്കരായ ലീഗുകാരോട്‌ സഹതാപം മാത്രം

അജ്ഞാതരായ പോരാളികള്‍ക്ക് കാതോര്‍ത്ത് 2019

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍