UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ടിക്കറ്റിന് പുറമെ 2000 ദിർഹം പ്രതിഫലം, ഇതുവരെ കടത്തിയത് 50 കിലോ; തിരുവനന്തപുരം സ്വർണക്കടത്തില്‍ അറസ്റ്റിലായ സെറീനയുടെ മൊഴി

ബിജുവിന്റെ ഭാര്യ വിനീതയും പല തവണ സ്വർണ്ണം കടത്തിയെന്ന് സെറീനയുടെ മൊഴിയിൽ പറയുന്നു.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ പല തവണയായി 50 കിലോ സ്വര്‍ണം കടത്തിയിരുന്നുവെന്നും ഓരോ തവണയും 2000 ദിര്‍ഹം പ്രതിഫലം ലഭിച്ചതായും അറസ്റ്റിലായ പ്രതിയുടെ മൊഴി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സെറീന ഷാജിയുടെ മൊഴിയാണ് മാധ്യമങ്ങളിലൂടെ പുറത്ത് വന്നത്.

ടിക്കറ്റിന് പുറമെയായിരുന്നു പ്രതിഫലം ലഭിച്ചിരുന്നത്. പലതവണയായി താന്‍ 50 കിലോ സ്വര്‍ണം കടത്തിയിരുന്നുവെന്നും ദുബായില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയായിരുന്നു സെറീന ഷാജി വ്യക്തമാക്കുന്നു. നാട്ടിലെത്തിച്ചശേഷം താനാണ് സ്വര്‍ണം കൊണ്ടുപോകുന്നത്. വിമാനയാത്രയിൽ സ്വര്‍ണം കടത്തുന്നവര്‍ക്കൊപ്പം എസ്‌കോര്‍ട്ടായാണ് സഞ്ചരിച്ചിരുന്നതെന്നും തിരുവനന്തപുരം സ്വദേശിയായ ജിത്തുവാണ് കടത്താനുള്ള സ്വര്‍ണം വിമാനത്താവളത്തില്‍ എത്തിച്ചിരുന്നതെന്നും സെറീന വെളിപ്പെടുത്തിയതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

ദുബായില്‍ നിന്ന് എത്തിച്ച 25 കിലോ സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് അധികൃതമായി കടത്താന്‍ ശ്രമിച്ചപ്പോഴാണ് സെറീന ഷാജി അറസ്റ്റിലായത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കസ്റ്റംസ് സുപ്രണ്ട് എക്‌സറേ മെഷീനു സമീപം നിന്നിരുന്നെന്നും സെറീന വെളിപ്പെടത്തിയിരുന്നു. ഇയാളുടെ ഫോട്ടോ സെറീന തിരിച്ചറിഞ്ഞതോടെയായിരുന്നു കസ്റ്റംസ് സൂപ്രണ്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. 2018 നവംബറിലാണ് അഡ്വ.ബിജുവിനെ പരിചയപ്പെട്ടത്. പ്രതിഫലം പറഞ്ഞുറപ്പിച്ചത് അഭിഭാഷകൻ എം.ബിജുവിന്റെ അടുപ്പക്കാരനാണ്.

ബിജുവിന്റെ ഭാര്യ വിനീതയും പല തവണ സ്വർണ്ണം കടത്തിയെന്ന് സെറീനയുടെ മൊഴിയിൽ പറയുന്നു. എന്നാൽ സ്വര്‍ണക്കടത്ത് അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞാണ് ഒറ്റയടിക്ക് 25 കിലോ കൊടുത്തയച്ചത്. സ്വര്‍ണക്കടത്തിന്റെ ഏകോപനം വിഷ്ണുവിനാണെന്നും സെറീനയുടെ മൊഴിയില്‍ പറയുന്നു.

അതേസമയം, വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം അന്വേഷിക്കുന്ന സംഘം സ്വര്‍ണ്ണക്കടത്ത് അന്വേഷിക്കുന്ന ഡിആര്‍ഡിഎ സംഘത്തില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണ്ണം കടത്തിയതിന് പിടിയിലായവര്‍ക്ക് ബാലഭാസ്‌കറുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് ഇത്. സ്വർണം കടത്തിയ കേസില്‍ പിടിയിലായ പ്രകാശന്‍ തമ്പി അപകടത്തിൽ മരിച്ച സംഗീതജ്ഞൻ ബാലഭാസ്‌കറിന്റെ സംഗീതപരിപാടിയുടെ സംഘാടകനാണ്. കേസിലെ പ്രധാനപ്രതിയെന്ന് സംശയിക്കുന്ന വിഷ്ണു സാമ്പത്തിക മാനേജരുമായിരുന്നു. ബാലഭാസ്‌കര്‍ മരിച്ച അപകടവുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരെയും സംശയമുണ്ടെന്നും അത് കൂടി അന്വേഷിക്കണമെന്നും ബാലഭാസ്‌കറിന്റെ അച്ഛന്‍ കെ സി ഉണ്ണി ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഇരുവരും ചില പരിപാടികളുടെ സംഘാടകര്‍ മാത്രമായിരുന്നെന്നാണ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി ഫേസ്ബുക്കില്‍ കുറിച്ചത്. വിഷ്ണുവുമായി ബാലഭാസ്‌കറിന് ചെറുപ്പംമുതല്‍തന്നെ ബന്ധമുണ്ടായിരുന്നതായി സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നതായും. പ്രകാശന്‍തമ്പിയെ ഏഴെട്ടുവര്‍ഷം മുമ്പ് ഒരുസ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് ബാലഭാസ്‌കര്‍ പരിചയപ്പെടുന്നതെന്നും ‘മാതൃഭൂമി’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പീഡോഫീലിയയും ലൈംഗിക അതിക്രമങ്ങളും വിഷയമാക്കി; ടര്‍ക്കിഷ് ഗവണ്‍മെന്‍റ് എഴുത്തുകാര്‍ക്കെതിരെ

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍