Top

തെലങ്കാന എംപിയുടെ മകന്‍ പീഡിപ്പിച്ചെന്ന പരാതിയുമായി 11 കോളജ് വിദ്യാര്‍ഥിനികള്‍; പോലീസ് കേസെടുത്തു

തെലങ്കാന എംപിയുടെ മകന്‍ പീഡിപ്പിച്ചെന്ന പരാതിയുമായി 11 കോളജ് വിദ്യാര്‍ഥിനികള്‍; പോലീസ് കേസെടുത്തു
തെലങ്കാന എംപിയുടെ മകന്‍ ലൈംഗികമായി പീഡിപ്പിച്ചന്ന പരാതിയുമായി 11 നഴ്‌സിങ് വിദ്യര്‍ഥികള്‍. തെലങ്കാന രാഷ്ട്രസമിതിയുടെ (ടിആര്‍എസ്) ലോക്സഭാംഗമായ ഡി ശ്രീനിവാസിന്റെ മകന്‍ സഞ്ചയ്ക്കെതിരെയാണ് വിദ്യാര്‍ഥിനികളുടെ പരാതി. സഞ്ചയ്‌യുടെ ഉടമസ്ഥതയിലുള്ള ശങ്കരി നഴ്‌സിങ്ങ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളാണ്  പരാതിയുമായി  നിസാമബാദ് പോലീസിനെ സമീപിച്ചത്. തെലങ്കാന ആഭ്യന്തരമന്ത്രി നൈനി നരസിംഹ റെഡ്ഡിക്കും  പരാതി സമര്‍പ്പിച്ചിട്ടുണ്ട്.

സഞ്ചയ്‌ക്കെതിരായി പരാതി ലഭിച്ചതായി നിസാമബാദ് നോര്‍ത്ത് എസിപിയും സ്ഥിരീകരിച്ചിട്ടുണ്ട്. സഞ്ജയ് തങ്ങളെ ഒട്ടേറെതവണ ലൈംഗികമായി പീഡിപ്പിച്ചെന്നും ഇവര്‍ പരാതിയില്‍ പറയുന്നതായും പോലീസ് പ്രതികരിച്ചു. നിസാമാബാദ് മുന്‍ മേയര്‍ കൂടിയാണ് സഞ്ചയ്. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവധ വകുപ്പുകള്‍ പ്രകാരം സഞ്ചയ്‌ക്കെതിരേ കേസെടുത്തതായും, അരോപണത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു. പരാതിയില്‍ വിശദമായ അന്വേഷണം നടത്താന്‍ അഭ്യന്തമന്തി ഡിജിപിയോടും നിര്‍ദേശിച്ചിട്ടുണ്ട.

അതേസമയം തനിക്കെതിരേ ഉയര്‍ന്ന അരോപണങ്ങള്‍ സഞ്ചയ് നിഷേധിച്ചു. ആരോപണം പിതാവിനെതിരായ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായുള്ളതാണെന്നും അദ്ദേഹം പ്രതികരിച്ചു.

Next Story

Related Stories