UPDATES

എം കെ രാഘവനെതിരായ ഒളി ക്യാമറാ വിവാദം; കളക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന്, ശാസ്ത്രീയ പരിശോധന നിർദേശിച്ചേക്കും

ടിവി 9 ഭാരതി പുറത്ത് വിട്ട ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവയിൽ‌ എഡിറ്റിങ്ങ് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനാനും ആധികാരികത ഉറപ്പുവരുത്താനുമാണ് ഫോറൻസിക് പരിശോധന നടത്തുന്നത്.

സിറ്റിങ്ങ് എംപിയും കോഴിക്കോട് യുഡിഎഫ് സ്ഥാനാർത്ഥിയുമായ എംകെ രാഘവനെതിരായ കോഴ ആരോപണത്തിത്തിന്റെ ആധികാരികത പരിശോധിക്കാൻ ശാസ്ത്രീയ പരിശോധന നടത്തിയേക്കും. തിരഞ്ഞെടുപ്പ് കമ്മീഷന് കളക്ടർ സമർപ്പിക്കുന്ന റിപ്പോർട്ടിൽ ഇക്കാര്യം നിർദേശിക്കുമെന്നാണ് റിപ്പോർട്ടുകൾ. വിഷയത്തിൽ കോഴിക്കോട് കളക്ടർ ഇന്ന് പ്രാഥമിക റിപ്പോര്‍ട്ട് സമർപ്പിക്കും.

ടിവി 9 ഭാരതി പുറത്ത് വിട്ട ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവയിൽ‌ എഡിറ്റിങ്ങ് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനാനും ആധികാരികത ഉറപ്പുവരുത്താനുമാണ് ഫോറൻസിക് പരിശോധന നടത്തുന്നത്. ശബ്ദത്തിലും വീഡിയോയിലും എഡിറ്റിങ്ങ് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ യഥാർഥ ദൃശ്യങ്ങളും ശേഖരിക്കേണ്ടിവരും.

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് നഗരത്തിൽ ഹോട്ടലിനാവശ്യമായ സ്ഥലം ലഭ്യമാക്കാൻ അഞ്ച് കോടി രൂപ കോഴ ആവശ്യപ്പെടുന്ന എംകെ രാഘവൻ എംപിയുടെ ഒളിക്യാമറാ ദൃശ്യങ്ങൾ ടിവി 9 ഭാരതി ചാനൽ പുറത്ത് വിട്ട്ത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 20 കോടി രൂപ ചിലവായെന്നും മദ്യം ഉൾപ്പെടെ ഇറക്കേണ്ടി വന്നെന്നും വെളിപ്പെടുത്തലിൽ വ്യക്തമാക്കിയിരുന്നു.

എന്നാൽ ആരോപണങ്ങള്‍ നിഷേധിച്ച് എംപി രംഗത്തെത്തി. എന്നാൽ സംഭവത്തിന് പിന്നിൽ സിപിഎമ്മും കോഴിക്കോട്ടെ ഒരു മാഫിയയുമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് വിഷയത്തിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ കളക്ടറോട് റിപ്പോർട്ട് തേടിയത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍