UPDATES

ബംഗാളില്‍ മുസ്ലീം യുവാവിനെ തല്ലിക്കൊന്ന കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍; കൊലയ്ക്ക് പിന്നില്‍ സിപിഎമ്മില്‍ നിന്ന് ബിജെപിയിലെത്തിയ നേതാവെന്ന് തൃണമൂല്‍

സനവുള്ളയെ ആക്രമിച്ചതിന് പിന്നില്‍ ബിജെപി നേതാവ് ബാപ ഘോഷ് ആണ് എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നു.

പശ്ചിമ ബംഗാളില്‍ മുസ്ലീം യുവാവിനെ തല്ലിക്കൊന്ന കേസില്‍ രണ്ട് പേരെ മാള്‍ഡ പൊലീസ് അറസ്റ്റ് ചെയ്തു. സനവുള്ള ഷെയ്ഖ് എന്ന യുവാവാണ് കഴിഞ്ഞ ആഴ്ചയുണ്ടായ ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ മരിച്ചത്. ആക്രമണം മടന്ന് മൂന്ന് ദിവസത്തിന് ശേഷം കൊല്‍ക്കത്ത ആശുപത്രിയിലാണ് സനവുള്ള ഷെയ്ഖ് മരിച്ചത്. മാള്‍ഡയിലെ ചാക് മെഹര്‍ദി ഗ്രാമവാസിയാണ് സനവുള്ള.

സനവുള്ളയെ ആക്രമിച്ചതിന് പിന്നില്‍ ബിജെപി നേതാവ് ബാപ ഘോഷ് ആണ് എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നു. സിപിഎമ്മില്‍ നിന്നാണ് ബാപ ഘോഷ് ബിജെപിയിലെത്തിയത് എന്നും തൃണമൂല്‍ പറയുന്നു. അതേസമയം ബാപ ഘോഷുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്നും തൃണമൂലിന് വേണ്ടി പ്രചാരണം നടത്തിയിരുന്നയാളാണ് ബാപ ഘോഷ് എന്നുമാണ് ബിജെപിയുടെ വാദം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍