Top

ബംഗാളിലെ കാങ്കിനാരയില്‍ ബോംബേറ്: രണ്ട് പേര്‍ കൊല്ലപ്പെട്ടു; സംഘര്‍ഷം തുടരുന്നു

ബംഗാളിലെ കാങ്കിനാരയില്‍ ബോംബേറ്: രണ്ട് പേര്‍ കൊല്ലപ്പെട്ടു; സംഘര്‍ഷം തുടരുന്നു
പശ്ചിമ ബംഗാളിലെ കാങ്കിനാര മേഖലയിലുള്ള ബോംബേറില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. 68കാരനായ മൊഹമ്മദ് മുഖ്താര്‍ ആണ് കൊല്ലപ്പെട്ടതില്‍ ഒരാള്‍. നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. മുഖ്താര്‍ വീട്ടുകാരോടും ബന്ധുക്കളോടുമൊപ്പം ബാറുയ്പാരയിലെ വീടിന് മുന്നില്‍ ഇരിക്കുമ്പോളാണ് ബോംബേറുണ്ടായത്. മുഖ്താര്‍ അപ്പോള്‍ തന്നെ മരിച്ചു. മുഖ്താറിന്റെ ഭാര്യ അടക്കമുള്ളവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഉത്തര 24 പര്‍ഗാനാസ് ജില്ലയിലാണ് കാങ്കിനാര. ലോക്‌സഭ തിരഞ്ഞെടുപ്പിനിടെ വലിയ അക്രമം നടന്ന പ്രദേശമാണിത്.



തൃണമൂല്‍ കോണ്‍ഗ്രസ് - ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്ത് തുടങ്ങിയ വ്യാപക സംഘര്‍ഷം തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷവും തുടരുകയാണ്. ബാസിര്‍ഹാത്ത് മേഖലയില്‍ ഇരു പാര്‍ട്ടികളുടേയും പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും ന്യൂഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയിരുന്നു.

ALSO READ: ‘ഇതെന്താ പാകിസ്ഥാന്റെ കൊടിയാണോ?’, ബോട്ടുകളില്‍ പച്ചക്കൊടി കണ്ടാല്‍ കോസ്റ്റ്ഗാര്‍ഡിന്റെ ചോദ്യം; ആവര്‍ത്തിച്ചുള്ള ഈ അന്വേഷണം അത്ര നിഷ്കളങ്കമല്ലെന്ന് മത്സ്യത്തൊഴിലാളികള്‍

രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതിന്റെ സാധ്യത സംബന്ധിച്ച് ചര്‍ച്ച ചെയ്തില്ല എന്നാണ് ഗവര്‍ണര്‍ ആദ്യം മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാല്‍ പീന്നീട് ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിലപാട് മാറ്റിയ ഗവര്‍ണര്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള സാധ്യത തള്ളിക്കളഞ്ഞില്ല. തന്റെ സര്‍ക്കാരിനെ അട്ടിറിക്കാനുള്ള ബിജെപിയുടെ ആസൂത്രിത ശ്രമങ്ങളുടെ ഭാഗമാണ് ബംഗാളിലെ അക്രമങ്ങളെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിക്കുന്നു.

Next Story

Related Stories