UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തിരുവനന്തപുരത്തെ ഷോക്കേറ്റ് മരണം, വൻ ദുരന്തം ഒഴിവാക്കിയത് പത്രവിതരണക്കാരന്റെ ഇടപെടൽ

തിങ്കളാഴ്ച പുലർച്ചെ അഞ്ചിനാണു നാടിനെ നടക്കിയ സംഭവം നടന്നത്. പേട്ട പുള്ളി ലെയ്നിൽ നിന്നു ചാക്ക സ്‌കൂളിനു സമീപത്തേക്കുള്ള ഇടവഴിയിലേക്കു ത്രീഫേസ് വൈദ്യുതി ലൈൻ‍ പൊട്ടിവീണാണു ദുരന്തമുണ്ടായത്.

തിരുവനന്തപുരം പേട്ടയിൽ വൈദ്യുതി ലൈൻ പൊട്ടിവീണു വഴിയാത്രക്കാരായ രണ്ടുപേർ മരിച്ച സംഭവം വൻ ദുരന്തമാവാതിരുന്നത് പത്ര വിതരണക്കാരനായ കൗമാരക്കാരന്റെ ഇടപെടൽ. മലയാള മനോരമ പത്ര വിതരണക്കാരനായ എസ്. സുമേഷാണ് തന്റെ പതിവ് ജോലിക്കിടെ വഴിയിൽ വെള്ളത്തിൽ മരിച്ചുകിടക്കുന്ന പ്രസന്നകുമാരിയെ കാണുന്നത്. ഇയാളുടെ കണ്‍മുന്നിലാണ് പേട്ട പുള്ളി ലെയ്‌നിൽ തൃപ്തിയിൽ രാധാകൃഷ്ണൻ ആചാരി (70) ഷോക്കേറ്റ് വീഴുന്നതും. ഇതോടെ ഒച്ചവച്ച് ആളെകൂട്ടിയതും കുടുതൽ പേർ അപകടത്തിൽ പെടാതിരിക്കാനും സുമേഷ് കാണിച്ച കരുതലാണ് വൻ ദുരന്തം ഒഴിവാക്കിയത്.

സുമേഷ് പറയുന്നത് പ്രകാരം തിങ്കളാഴ്ച പുലർച്ചെ 5.20 ഓടെയാണ് അപകടസ്ഥലത്ത് എത്തുന്നത്. നേരിയ ഇരുട്ടും ചെറിയ മഴയുമുണ്ടായിരുന്നതിനാൽ വഴിയിൽ ചിലയിടത്തു നന്നായി വെള്ളം കെട്ടിനിന്നിരുന്നു. ഇതിനിടെയാണ് കുറച്ചകലെ ഒരാൾ വെള്ളത്തിൽ വീണുകിടക്കുന്നതു ശ്രദ്ധയിൽ പെട്ടത്. മരിച്ചുകിടക്കുകയാണെന്ന് ആദ്യകാഴ്ചയിൽ തന്നെ മനസ്സിലായി.

സൈക്കിളിൽ മുന്നോട്ട് പോയപ്പോൾ വെള്ളത്തിൽ നിന്നും ചെറിയ തരിപ്പ് അനുഭവപ്പെട്ടെന്നും ഇതോടെ സൈക്കിൾ നിയന്ത്രണം വിട്ടുമറിയുകയും ചെയ്തു. അടുത്തുള്ള മതിലിലേക്കു ചാടിക്കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അവിടെ നിന്നും നിന്നും ഷോക്കേറ്റു. ഇതോടെ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് തിരിഞ്ഞ് നോക്കിയപ്പോഴാണ് മറ്റൊരാൾ കൂടി ഷോക്കേറ്റു വീഴുന്നത് കണ്ടെത്.

ഇതോടെ ഓടി മെയിൻ റോഡിലെത്തി ബഹളം വച്ചു. ആ സമയത്ത് തന്നെ എയർപോർട്ടിൽ ജോലിചെയ്യുന്ന 2 പെൺകുട്ടികൾ നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞു വരിക വരുന്നുണ്ടായിരുന്നു അവരെ തടഞ്ഞ് വിവരം അറിയിച്ചു. എമർജൻസി നമ്പരിൽ പൊലീസിനെ വിവരമറിയിച്ചതും സുമേഷ് തന്നെ. ലൈൻ ഓഫ് ചെയ്യാൻ കെഎസ്ഇബിയിൽ വിളിച്ചുപറയാമെന്ന പോലീസ് അറിയിച്ചു. പോലീസെത്താൻ 15 മിനിറ്റോളമെടുത്തപ്പോഴും സംഭവസ്ഥലത്തേക്ക് അതുവഴി പോകാനെത്തിയ എല്ലാവരെയും തടഞ്ഞു . മറുഭാഗത്തുനിന്ന് ആരും വരാതിരിക്കാൻ ഒച്ചവച്ചു വിളിച്ചു പറഞ്ഞതും സുമേഷായിരുന്നു.

ഇന്നലെ പുലർച്ചെ അഞ്ചിനാണു നാടിനെ നടക്കിയ സംഭവം നടന്നത്. പേട്ട പുള്ളി ലെയ്നിൽ നിന്നു ചാക്ക സ്‌കൂളിനു സമീപത്തേക്കുള്ള ഇടവഴിയിലേക്കു ത്രീഫേസ് വൈദ്യുതി ലൈൻ‍ പൊട്ടിവീണാണു ദുരന്തമുണ്ടായത്. മഴവെള്ളം നിറഞ്ഞുകിടന്ന റോഡിൽ വൈദ്യുതി കമ്പി വീണു കിടക്കുന്നതറിയാതെ എത്തിയ ഇരുവർക്കും ഷോക്കേൽക്കുകയായിരുന്നു. സമീപത്തെ സിസിടിവി ക്യാമറകളിൽ നിന്ന്, ഇരുവർക്കും ഷോക്കേൽക്കുന്നതും അന്ത്യം സംഭവിക്കുന്നതുമായ ദൃശ്യങ്ങൾ ലഭിച്ചു.

കുമാരപുരത്തു വീട്ടുജോലിക്കായി പോയ പ്രസന്നകുമാരിക്കാണ് ആദ്യം ഷോക്കേറ്റത്. വെള്ളത്തിൽ നിന്നു പെട്ടെന്നു ഷോക്കടിച്ച് ഇവർ അനക്കമറ്റു താഴേക്കു വീഴുകയായിരുന്നു. ഇതിന് പിന്നാലെയാണ് പേട്ട പുള്ളി ലെയ്‌നിൽ തൃപ്തിയിൽ രാധാകൃഷ്ണൻ ആചാരിക്ക് ഷോക്കേറ്റത്. സംഭവത്തിൽ മരിച്ചവർക്ക് കെഎസ്ഇബി പത്ത് ലക്ഷം രൂപ നഷ്ടപരിഹാരവും പ്രഖ്യാപിച്ചിരുന്നു.

ജിഡിപി വളര്‍ച്ചാനിരക്ക് 4.5 ശതമാനം മാത്രം, പെരുപ്പിച്ച് കാട്ടിയെന്ന് മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍