ട്രെന്‍ഡിങ്ങ്

‘ഉജ്ജ്വല പദ്ധതി’യുടെ പരസ്യത്തിൽ ഇപ്പോഴും ഗുഡ്ഡി ദേവിയുണ്ട്; പക്ഷേ പാചകം ഉണക്ക ചാണകം കത്തിച്ചുതന്നെ

വലിയ തുക സിലിണ്ടറിനായി മുടക്കാന്‍ തങ്ങളുടെ പക്കലില്ലെന്ന് ഗുഡ്ഡി ദേവി അടക്കം ഉജ്ജ്വല ഗുണഭോക്താക്കൾ പറയുന്നു.

നരേന്ദ്ര മോദി സർക്കാറിന്റെ അഭിമാന പദ്ധതികളിലൊന്നായ ഉജ്ജ്വല പരാജയമോ?. ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലെ എല്ലാ വീട്ടിലും പാചക വാതക സിലിണ്ടറുകള്‍ എത്തിക്കുക എന്നതായിരുന്നു ഉജ്ജ്വല പദ്ധതിയുടെ ലക്ഷ്യം. എന്നാൽ പാചവാതകത്തിന്റെ അമിത വില ഉള്‍പ്പെടെയുള്ള വിഷയങ്ങളാൽ സാധാരണക്കാർക്ക് ഇതിന്റെ ഗുണം ലഭിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ. പ്രധാനമന്ത്രി 2016 ല്‍ ഉജ്ജ്വല പദ്ധതിയ്ക്ക് തുടക്കമിട്ട് സിലിണ്ടര്‍ ലഭിച്ച ആദ്യ വ്യക്തികളില്‍ ഒരാളായ ഗുഡ്ഡി ദേവി ഇപ്പോഴും ഉണക്ക ചാണകമാണ് പാചകത്തിനായി ഉപയോഗിക്കുന്നതെന്നാണ് പുതിയ റിപ്പോർട്ട്. ഉജ്ജ്വല പദ്ധതിയുടെ പരസ്യ പോസ്റ്ററുകളിലും ബാനറുകളിലും മുഖമായിരുന്ന ഗുഡ്ഡി ദേവി.

പാചകവാതകം സ്ഥിരം പാചകത്തിന് ഉപയോഗിക്കാന്‍ കഴിയില്ല. ചാണകവരളിയാണ് ഇപ്പോഴും പാചകത്തിനുപയോഗിക്കുന്നത് എന്നാണ് ഗുഡ്ഡി ദേവിയുടെ പ്രതികരണം. കടുത്ത ദാരിദ്ര്യത്തിലായ ഗ്രാമ പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്ക് താങ്ങായിട്ടാണ് പദ്ധതി. എന്നാൽ ആദ്യത്തെ കണക്ഷന്‍ കിട്ടുമ്പോള്‍ വില 520 രൂപയായിരുന്നു, ഇപ്പോഴത് 770 രൂപയാണ്. ഇത്രയുടെ വലിയ തുക സിലിണ്ടറിനായി മുടക്കാന്‍ തങ്ങളുടെ പക്കലില്ലെന്ന് ഗുഡ്ഡി ദേവി അടക്കം ഉജ്ജ്വല ഗുണഭോക്താക്കൾ പറയുന്നു.

പന്ത്രണ്ട് സബ്സിഡി സിലിണ്ടറുകളാണ് ഉജ്ജ്വല പദ്ധതി പ്രകാരം ഉപഭോക്താക്കള്‍ക്ക് ഒരു വര്‍ഷം ലഭിക്കുക. എന്നാല്‍ നിലവിലെ വിലയിൽ മൂന്നുവര്‍ഷം എടുത്താല്‍ പോലും തനിക്ക് പന്ത്രണ്ട് സിലിണ്ടറുകള്‍ വാങ്ങാന്‍ കഴിയില്ലെന്നാണ് ഗുഡ്ഡി പറയുന്നത്. പദ്ധതി പ്രഖ്യാപിച്ച് മുന്ന് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ബിബിസിയോട് സംസാരിക്കവെയാണ് ഗുഡ്ഡി ദേവിയുടെ വെളിപ്പെടുത്തൽ.

രാജ്യത്തെ ഗ്രാമങ്ങളിലെ എല്ലാ വീട്ടിലും പാചക വാതക സിലിണ്ടറുകള്‍ എത്തിക്കുമെന്ന വാഗ്ദാനത്തില്‍ വലിയതോതില്‍ പരസ്യങ്ങളും പ്രചാരണങ്ങളും നടത്തിയാണ് പദ്ധതി ആരംഭിച്ചത്. എന്നാൽ പദ്ധതി പ്രകാരം കണക്ഷന്‍ സ്വന്തമാക്കിയവരിൽ 30 ശതമാനം ഉപയോക്താക്കള്‍ മാത്രമേ വീണ്ടും സിലിണ്ടര്‍ നിറക്കാനായി ഗ്യാസ് ഏജന്‍സികളില്‍ എത്തുന്നുള്ളു എന്നാണ് ഏജന്‍സികളുടെയും പ്രതികരണം.

 

Read More- ആര്‍എസ്എസില്‍ ‘റെഡി ടു വെയിറ്റ്’, ‘കെ.പി യോഹന്നാന്‍ വിഭാഗ’ങ്ങള്‍ തമ്മില്‍ തെറിവിളിയും പോരും; ശബരിമല യുവതിപ്രവേശനത്തില്‍ പരസ്യ പോര് വിലക്കി നേതൃത്വം

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍