UPDATES

ട്രെന്‍ഡിങ്ങ്

കുമാരനാശാന്റെ കവിതയ്ക്ക് ചില സ്‌കൂളുകളിൽ വിലക്ക്; ‘കുട്ടിയും തള്ളയും’ ‘കുട്ടിയും അമ്മ’യുമാക്കി തിരുത്തി

ആശാന്റെ ‘പുഷ്പവാടി’ എന്ന സമാഹാരത്തിൽ ഈ കവിതയുള്ളത്.

മഹാ കവി കുമാരനാശാന്റെ കവിതയ്ക്ക്  പഠാവലിയിൽ സ്കൂളുകളുടെ അപ്രഖ്യാപിത വിലക്കെന്ന റിപ്പോർട്ട്. സി.ബി.എസ്.ഇ മൂന്നാംക്ലാസിലെ മലയാള പാഠവലിയിലുള്ള കുമാരനാശാന്റെ ‘കുട്ടിയും തള്ളയും’ എന്ന കവിത പഠിപ്പിക്കേണ്ടന്നാണ് ചില സ്കൂളുകളുടെ നിലപാടെന്ന് തൽസമയം ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. ‘കുട്ടിയും തള്ളയും’ എന്ന ശീർഷകത്തിൽ ‘തള്ള’ എന്ന പദം മോശം വാക്കായി കണ്ട് തലസ്ഥാന നഗരിയിലെ ചില സ്‌കൂളുകളിൽ പഠിപ്പിക്കേണ്ടന്നു തീരുമാനിക്കുകയായിരുന്നെന്നാണ് വിവരം.

വിലക്കിന് പുറമെ മഹാകവിയുടെ പദ്യം തിരുത്തിയതായും ആരോപണമുണ്ട്. ഫാ. സുനിൽ ജോസ് സി.എം.ഐ തയാറാക്കിയ ‘പ്രിയമലയാളം’ എന്ന  പുസ്തകത്തിൽ ‘കുട്ടിയും തള്ളയും’ എന്ന പേര് മാറ്റി ‘കുട്ടിയും അമ്മയും’ എന്നാക്കിയിട്ടുമുണ്ട്. കുട്ടിയും തള്ളയും ചെലവാകാതെ വന്നപ്പോഴാണ് ശീർഷക മാറ്റമെന്നാണ് ഇതിന് നൽകുന്ന ന്യായീകരണം.  കോഴിക്കോട്ടെ പ്രസിദ്ധീകരണശാലയാണ് പുസ്തരം പുറത്തിറക്കിയിരിക്കുന്നത്.

‘കുട്ടിയും തള്ളയും’ കവിതയിൽ പൂമ്പാറ്റയും പൂവുമാണ് കഥാപാത്രങ്ങൾ. ആശാന്റെ ‘പുഷ്പവാടി’ എന്ന സമാഹാരത്തിൽ ഈ കവിതയുള്ളത്. അമ്മയും കുഞ്ഞും തമ്മിലുള്ള സംഭാഷണമാണ് കവിതയില്‍ പറയുന്നത്.

ഈ വല്ലിയിൽ നിന്നു ചെമ്മേ—പൂക്കൾ
പോവുന്നിതാ പറന്നമ്മേ!
തെറ്റീ! നിനക്കുണ്ണി ചൊല്ലാം—നൽപ്പൂ-
മ്പാറ്റകളല്ലേയിതെല്ലാം.
മേൽക്കുമേലിങ്ങിവ പൊങ്ങീ—വിണ്ണിൽ
നോക്കമ്മേ,യെന്തൊരു ഭംഗി!
അയ്യോ! പോയ്ക്കൂടിക്കളിപ്പാൻ—അമ്മേ!
വയ്യേയെനിക്കു പറപ്പാൻ!
ആകാത്തതിങ്ങനെ എണ്ണീ—ചുമ്മാ
മാഴ്കൊല്ലായെന്നോമലുണ്ണീ!
പിച്ചനടന്നു കളിപ്പൂ—നീയി-
പ്പിച്ചകമുണ്ടോ നടപ്പൂ?
അമ്മട്ടിലായതെന്തെന്നാൽ? ഞാനൊ-
രുമ്മതരാമമ്മ ചൊന്നാൽ.
നാമിങ്ങറിയുവതല്പം—എല്ലാ-
മോമനേ, ദേവസങ്കല്പം.

തലമുറകൾ പഠിച്ചുവന്ന പ്രശസ്തമായ ഈ കവിതയുടെ തലവക്കെട്ടിലാണ് ഇപ്പോൾ ഇപ്പോൾ ‘തള്ള’ എന്ന പദം ചീത്തവാക്കായി വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നത്.

 

നെടുങ്കണ്ടം കസ്റ്റഡി മരണം: ജയിൽ ജീവനക്കാർക്കെതിരെ അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്

 

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍