TopTop
Begin typing your search above and press return to search.

തച്ചങ്കരി പരിഷ്കാരം പടിക്ക് പുറത്ത്; ഡ്രൈവര്‍ കം കണ്ടക്ടറെ കെ എസ് ആര്‍ ടി സി ബസ് തടഞ്ഞ് ഇറക്കി വിട്ടു

തച്ചങ്കരി പരിഷ്കാരം പടിക്ക് പുറത്ത്; ഡ്രൈവര്‍ കം കണ്ടക്ടറെ കെ എസ് ആര്‍ ടി സി ബസ് തടഞ്ഞ് ഇറക്കി വിട്ടു
കെഎസ്ആര്‍ടിസി എംഡി സ്ഥാനത്ത് നിന്നും ടോമിൻ ജെ തച്ചങ്കരിയെ നീക്കിയതിന് പിറകെ അദ്ദേഹം നടപ്പാക്കിയ പരിഷ്കാരങ്ങളിൽ ഇടപെട്ട് തൊഴിലാളി സംഘടനകൾ. ഡബിൾ ഡ്യൂട്ടി അനുവദിക്കാനാവില്ലെന്നാണ് യുനിയനുകളുടെ നിലപാട്. ഇതരത്തിൽ ജോലി നോക്കിയിരുന്ന  ഡ്രൈവർ കം കണ്ടക്ടറെ തമ്പാനൂരിൽ യൂനിയനുകൾ ഇടപെട്ട് ഇറക്കിവിട്ടു.

സിഎംഡി സ്ഥാനത്ത് നിന്ന് മാറ്റിയതിന് തൊട്ട പിന്നാലെയാണ് ടോമിന്‍ തച്ചങ്കരി കൊണ്ടുവന്ന ഭരണ പരിഷ്കാരങ്ങള്‍ മാറ്റുന്നത്. അപകടങ്ങള്‍ കുറയാന്‍ ഡ്രൈവർ കം കണ്ടക്ടർ ഉപകരിക്കുമെന്ന വിലയിരുത്തലിന് പിന്നാലെയായിരുന്നു നടപടി. അതേസമയം, കെഎസ്ആര്‍ടിസിയിൽ കാര്യങ്ങൾ വീണ്ടും യൂണിയനുകൾ നിയന്ത്രിക്കുകയാണെന്നാണ് നടപടികളിൽ നിന്നും വ്യക്തമാവുന്നത്.

Next Story

Related Stories