Top

"കേന്ദ്ര പദ്ധതികള്‍ മുടക്കരുത്, മുടക്കിയാല്‍..." - മമത ബാനര്‍ജിക്ക് ബംഗാളില്‍ നിന്നുള്ള ബിജെപി മന്ത്രിയുടെ മുന്നറിയിപ്പ്‌

"കേന്ദ്ര പദ്ധതികള്‍ മുടക്കരുത്, മുടക്കിയാല്‍..." - മമത ബാനര്‍ജിക്ക് ബംഗാളില്‍ നിന്നുള്ള ബിജെപി മന്ത്രിയുടെ മുന്നറിയിപ്പ്‌
"കേന്ദ്ര പദ്ധതികള്‍ തടയാന്‍ ശ്രമിക്കരുത്, തടഞ്ഞാല്‍ ശക്തമായ തിരിച്ചടി നേരിടേണ്ടി വരും" എന്നാണ് ബംഗാളില്‍ നിന്നുള്ള ബിജെപി എംപിയും കേന്ദ്ര മന്ത്രിയുമായ ദേബശ്രീ ചൗധരി, മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കേന്ദ്ര വനിത-ശിശു ക്ഷേമ സഹമന്ത്രിയാണ് ദേബശ്രീ ചൗധരി. സംസ്ഥാന സര്‍ക്കാരുമായി പരസ്പര വിശ്വാസത്തോടെയും സഹകരണത്തോടെയും പ്രവര്‍ത്തിക്കാനാണ് താല്‍പര്യപ്പെടുന്നത്. കേന്ദ്ര പദ്ധതികള്‍ നടപ്പാക്കുന്നതിന് ബംഗാള്‍ സര്‍ക്കാര്‍ തടസമുണ്ടാക്കില്ല എന്ന് കരുതുന്നു. കേന്ദ്ര പദ്ധതികളെ തടയാന്‍ ശ്രമിക്കുന്നവരെ ജനങ്ങള്‍ നീക്കം ചെയ്യും - ദേബശ്രീ ചൗധരി പറഞ്ഞു.

റായ്ഗഞ്ചില്‍ തൃണമൂല്‍ കോണ്‍ഗ്രസിലെ കനയ്യ ലാല്‍ അഗര്‍വാളിനെ 60,000ല്‍ പരം വോട്ടിന് തോല്‍പ്പിച്ചാണ് ദേബശ്രീ ചൗധരി ലോക്‌സഭയിലെത്തിയത്. സിറ്റിംഗ് എംപിയായിരുന്ന സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ഇവിടെ ഇത്തവണ മൂന്നാം സ്ഥാനത്തായി. ദേബശ്രീ ചൗധരിയും അസന്‍സോള്‍ എംപി ബാബുള്‍ സുപ്രിയോയുമാണ് ബംഗാളില്‍ നിന്നുള്ള മോദി സര്‍ക്കാരിലെ മന്ത്രിമാര്‍. ബാബുള്‍ സുപ്രിയോ കഴിഞ്ഞ തവണയും മന്ത്രിയായിരുന്നു. ഇത്തവ ഖന വ്യവസായ വകുപ്പ് സഹമന്ത്രിയാണ് ഗായകനായ ബാബുള്‍ സുപ്രിയോ. ബംഗാളില്‍ തൃണമൂല്‍ എംഎല്‍എമാരെ തങ്ങളുടെ പാളയത്തില്‍ കൊണ്ടുവന്ന് മമത സര്‍ക്കാരിനെ വീഴ്ത്താനുള്ള ശ്രമങ്ങളാണ് മുന്‍ തൃണമൂല്‍ നേതാവ് മുകുള്‍ റോയിയുടെ നേതൃത്വത്തില്‍ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബിജെപിയുമായും നിരന്തരം ഏറ്റുമുട്ടി വരുന്ന മമതയുടെ സര്‍ക്കാരിനെതിരെ കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റമുട്ടലുകള്‍ രൂക്ഷമാകാനാണ് സാധ്യത.

Next Story

Related Stories