TopTop

ദളിത് യുവാവിനെ വിവാഹം ചെയ്ത ബിജെപി എംഎൽഎയുടെ മകളെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ട് പോയി, പിന്നീട് കോടതിയില്‍ ഹാജരായി

ദളിത് യുവാവിനെ വിവാഹം ചെയ്ത ബിജെപി എംഎൽഎയുടെ മകളെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ട് പോയി, പിന്നീട് കോടതിയില്‍ ഹാജരായി
ദലിത് സമുദായക്കാരനെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് സ്വന്തം പിതാവില്‍ നിന്ന് ജീവന് ഭീഷണിയുണ്ട് എന്ന് വെളിപ്പെടുത്തിയ ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എയുടെ മകളെയും ഭർത്താവിനെയും തട്ടിക്കൊണ്ട് പോയതായി ആരോപണം. അലഹാബാദ് ഹൈക്കോടതിയുടെ പുറത്ത് വച്ചാണ് സാക്ഷി മിശ്ര, ഭർത്താവ് അജിതേഷ് കുമാർ എന്നിവരെ തട്ടിക്കൊണ്ട് പോയത്. ഇന്ന് രാവിലെ 8.30 ഓടെയായീരുന്നു സംഭവം. ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ രാജേഷ് മിശ്രയുടെ മകളാണ് സാക്ഷി.

അലഹാബാദ് ഹൈക്കോതിയുടെ മുന്നാം ഗേറ്റിന് സമീപം നിൽക്കുകയായിരുന്ന ഇരുവരെയും എസ്.യുവി വാഹനത്തിലെത്തിൽ അടുത്തെത്തിയ സംഘം തോക്ക് ചൂണ്ടി ബല പ്രയോഗത്തിലൂടെ കടത്തിക്കൊണ്ട് പോവുകയായിരുന്നെന്ന് ദൃക്സാക്ഷികൾ അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. അതേസമയം, ദമ്പതികളെ സഹായിച്ച ഇവരുടെ സുഹൃത്തിനെ 2018ൽ രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് തട്ടിക്കൊണ്ട് പോവൽ വാർത്തയെന്നതും ശ്രദ്ധേയമാണ്.

അതേസമയം, തട്ടിക്കൊണ്ട് പോയന്ന വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ ഇവരും കോടതിയിൽ ഹാജരായെന്നും റിപ്പോർട്ടുകളുണ്ട്. ഹിന്ദുസ്ഥാൻ ടൈംസാണ് ഇരുവരും വീണ്ടും കോടതി വരാന്തയിലെത്തിയെന്ന വാർത്ത റിപ്പോർട്ട് ചെയ്കതത്.

ജൂലൈ 4നായിരുന്നു സാക്ഷിയും അജിതേഷ് കുമാറും വിവാഹിതരായത്. ഇതിന് പിന്നാലെയാണ് സാക്ഷി മിശ്ര പരാതിയുമായി പൊലീസിനെ സമീപിച്ചത്. 23കാരിയായ സാക്ഷി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് . ബറെയ്‌ലി എംഎല്‍എ രാജേഷ് മിശ്രക്കെതിരെ രംഗത്തെത്തിയത്.

അച്ഛനേയും സഹോദരനേയും പപ്പു ഭാര്‍തോള്‍ എന്നും വിക്കി ഭാര്‍തോള്‍ എന്നുമാണ് സാക്ഷി വിളിക്കുന്നത്. ബഹുമാനപ്പെട്ട എംഎല്‍എ പപ്പു ഭാര്‍തോള്‍ജി, വിക്കി ഭാര്‍തോള്‍ജി നിങ്ങള്‍ നിങ്ങളുടെ ജീവിതം ജീവിക്കൂ, രാഷ്ട്രീയപ്രവര്‍ത്തനം തുടരൂ. ഞങ്ങളെ സമാധാനമായി ജീവിക്കാന്‍ അനുവദിക്കൂ. ശരിക്കും ഞാന്‍ വിവാഹം കഴിച്ചു. സിന്ദൂരം വെറുതെ ഫാഷന് വേണ്ടി ഇട്ടതല്ല. സാക്ഷിയുടെ ഭര്‍ത്താവ് അജിതേഷ് കുമാറാണ് വീഡിയോ റെക്കോഡ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഇവരുടെ വിവാഹം. പപ്പ, നിങ്ങള്‍ രാജീവ് റാണയെ പോലെയുള്ള നിങ്ങളുടെ ‘നായ്ക്കളെ’ (ഗുണ്ടകളെ) എനിക്ക് പിന്നാലെ വിട്ടിരിക്കുന്നു. എനിക്ക് മടുത്തു. ഞങ്ങള്‍ക്ക് ഓടി മടുത്തു. ഞങ്ങളുടെ ജീവിതം അപകടത്തിലാണ്.

അഭിയേയും ബന്ധുക്കളേയും ഉപദ്രവിക്കുന്നത് നിര്‍ത്തണം. എനിക്ക് സന്തോഷമായും സ്വതന്ത്രമായും ജീവിക്കണം – സാക്ഷി മിശ്ര പറയുന്നു. എനിയ്‌ക്കോ അഭിക്കോ അഭിയുടെ കുടുംബത്തിനോ എന്തെങ്കിലും സംഭവിക്കുകയാണ് എങ്കില്‍ എന്റെ അച്ഛനും വിക്കി ഭാര്‍തോളും രാജീവ് റാണയുമായിരിക്കും അതിന് ഉത്തരവാദികള്‍. എന്റെ പിതാവിനെ സഹായിക്കുന്നവര്‍ അത് നിര്‍ത്തണം. ഞങ്ങളുടെ ജീവിതം അപകടത്തിലാണ്. മറ്റൊരു വീഡിയോയില്‍ സംരക്ഷണം വേണമെന്ന് പൊലീസിനോട് യുവതി അഭ്യര്‍ത്ഥിക്കുന്നു. ബിജെപി എംഎല്‍എ രാജേഷ് മിശ്ര ഇതുവരെ വീഡിയോയോട് പ്രതികരിച്ചിരുന്നില്ല.

ഒറ്റ കെഎസ്‌യുക്കാരനും എബിവിപിക്കാരനും ഞങ്ങളെ മർദ്ദിച്ചിട്ടില്ല; എസ്എഫ്ഐക്കെതിരെ എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി



Next Story

Related Stories