TopTop

ചെഗുവേരയെയും കാസ്ര്‌ടോയെയും ഇന്റര്‍വ്യു ചെയ്ത ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകൻ; ഇ ഗോപിനാഥ് വിടപറയുമ്പോള്‍ അവസാനിക്കുന്നത് ഒരുയുഗം

ചെഗുവേരയെയും കാസ്ര്‌ടോയെയും ഇന്റര്‍വ്യു ചെയ്ത ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകൻ; ഇ ഗോപിനാഥ് വിടപറയുമ്പോള്‍ അവസാനിക്കുന്നത് ഒരുയുഗം
സ്വതന്ത്ര ഇന്ത്യയിൽ നടന്ന ആദ്യ തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്ത് മാധ്യമ പ്രവർത്തകൻ. വിപ്ലവ കാരികളായ ഫിദല്‍ കാസ്ര്‌ടോയേയും ചെ ഗുവേരയേയും ക്യൂബയില്‍ പോയി ഇന്റര്‍വ്യു നടത്തിയ ആദ്യ ഇന്ത്യക്കാരൻ. ഒരോ മാധ്യമ പ്രവർത്തകനും അരാധനയോടെ നോക്കുന്ന വ്യക്തി അതാണ് ഇ ഗോപിനാഥന്‍. ചെന്നെയിലെ വസതിയിൽ വച്ച് ശനിയാഴ്ച മരണത്തിന് കീഴടങ്ങുമ്പോള്‍ ആർക്കും അവകാശപ്പെടാനാവാത്ത അനുഭവങ്ങളുടെ പാഠപുസ്തകം കൂടിയാണ് അടയുന്നത്.

സ്വതന്ത്ര ഇന്ത്യയിലെ രാഷ്ട്രീയ ലേഖകൻ എന്ന നിലയിൽ മാധ്യമ പ്രവർത്തന രംഗത്ത് പ്രശസ്തനായിരുന്നു അദ്ദേഹം. അപ്പോലും ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കാനായിരുന്നു ഗോപിനാഥിന് താൽപര്യം. ഇന്ത്യയിലെ പ്രമുഖ വാർത്താ ഏജൻസിയായ എഎന്‍ഐയുടെ തമിഴ്‌നാട് മേധാവിയായും ദീർഘകാലം അദ്ദേഹം പ്രവർത്തിച്ചു. മുന്നു പതിറ്റാണ്ടോളം വരും ആ സേവനം. ദക്ഷിണേന്ത്യയിൽ എൻഎൻഐക്ക് അടിത്തറ പാകുന്നതിൽ വലിയ പങ്ക് വഹിച്ചിരുന്നു അദ്ദേഹം. തമിഴ്നാട് രാഷ്ട്രീയത്തിൻെ സർവ്വ വിജ്ഞാനകോശം എന്നായിരുന്നു ഇ ഗോപിനാഥിനെ പുതിയ തലമുറ വിശേഷിപ്പിച്ചിരുന്നത്. അത്രയും ആഴത്തിലുള്ള അനുഭന സമ്പത്തിന് ഉടമ കൂടിയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രിമാരായിരുന്ന ലാൽബഹാദൂർ ശാസ്ത്രിയുടെയും ഗുൽ സാരിലാൽ നന്ദയുടെയും ജീവിത ചരിത്രവും നേട്ടങ്ങളും ജനങ്ങൾ അറിഞ്ഞത് ഇ ഗോപിനാഥിലൂടെ ആയിരുന്നു. സ്വതന്ത്രാനന്തരം നടന്ന ആദ്യ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ ചരിത്രമായ പല സംഭവങ്ങളും ഗോപിനാഥ് റിപ്പോര്‍ട്ട് ചെയ്തു. പിടിഐക്ക് വേണ്ടിയായിരുന്നു അന്ന് അദ്ദേഹം പ്രവർത്തിച്ചിരുന്നത്. സ്വതന്ത്ര ഇന്തയിൽ ഏറ്റവും കാലം സേവനം അനുഷ്ടിച്ച വ്യക്തി കൂടിയായിരുന്നു അദ്ദേഹം. 60 വർഷത്തോളം നീണ്ട കരിയറാണ് അദ്ദേഹത്തിന് സ്വന്തമായുള്ളത്. ശനിയാഴ്ച ചെന്നൈയിലെ വസതിയിൽ വച്ചയിരുന്നു ഇ ഗോപിനാഥ് മരണമടഞ്ഞത്. 88 വയസായിരുന്നു.







നായര്‍-കത്തോലിക്ക-ലീഗ് സഖ്യം വീണ്ടുമൊന്നിച്ച ശബരിമലയിലെ ‘വിമോചന സമരം’: 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം പരാജയപ്പെട്ടതിന്റെ ചരിത്രപരമായ കാരണങ്ങള്‍

Next Story

Related Stories