വീഡിയോ

കൊഹ്‌ലിക്ക് മറുപടി: യോഗയുമായി പ്രധാനമന്ത്രിയുടെ ഫിറ്റ്‌നസ് വീഡിയോ

Print Friendly, PDF & Email

തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ഹം ഫിറ്റ് ഹോ ഇന്ത്യ ഫിറ്റ് ഹോ (നമ്മള്‍ ഫിറ്റായാല്‍ ഇന്ത്യയും ഫിറ്റാവും) എന്ന ഹാഷ് ടാഗോടെയാണ് പോസ്റ്റ്. 

A A A

Print Friendly, PDF & Email

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചലഞ്ച് ചെയ്ത് വിരാട് കൊഹ്‌ലി പോ്‌സ്റ്റ് ചെയ്ത വ്യായാമ വീഡിയോക്ക് മറുപടിയുടമായി മോദിയുടെ യോഗാ വീഡിയോ. തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ഹം ഫിറ്റ് ഹോ ഇന്ത്യ ഫിറ്റ് ഹോ (നമ്മള്‍ ഫിറ്റായാല്‍ ഇന്ത്യയും ഫിറ്റാവും) എന്ന ഹാഷ് ടാഗോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.

ഇതാണ് എന്റെ പ്രഭാതം വ്യായാമം, പഞ്ച ഭൂതങ്ങളായ ഭൂമി, ജലം, വായു, ആകാശം, അഗ്നി എന്നിവയെ പ്രചോദിപ്പിക്കുന്ന ശ്വസന വ്യായാമം. ഇത് വളരെ ഉന്‍മേഷദായകമാണ് എന്നും വ്യക്തമാക്കുന്നതാണ് ട്വീറ്റ്.

കര്‍ണാടക മുഖ്യന്ത്രി എച്ച് ഡി കുമാരസ്വാമി, 2018 കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ ജേതാവുംടേബിള്‍ ടെന്നീസ് താരവുമായി മണിക ബത്ര എന്നിവരെയും പ്രധാനമന്ത്രി ചലഞ്ച് ചെയ്യുന്നുണ്ട്. നേരത്തെ കൊഹ്‌ലിയുടെ ചലഞ്ച് ഏറ്റെടുത്ത മോദി തന്റെ ഫിറ്റ്‌നസ് വീഡിയോ ഉടന്‍ പുറത്തുവിടുമെന്ന് പ്രതികരിച്ചിരുന്നു.

മി. മോദി, കോഹ്‌ലിയുടെ പുഷ് അപ് ചലഞ്ച് അല്ല തൂത്തുക്കുടിയുടെ വേദനയാണ് നിങ്ങൾ ഏറ്റെടുക്കേണ്ടത്

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍