UPDATES

വീഡിയോ

വ്യോമസേന മിഗ് 27 വിമാനം തകര്‍ന്നു വീണു; പൈലറ്റ് രക്ഷപ്പെട്ടു (വീഡിയോ)

പതിവ് പരിശീലന പറക്കലിനായി ഇന്ന് പറന്നുയര്‍ന്ന വിമാനം ഉടന്‍ തന്നെ തകര്‍ന്നു വീഴുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് വ്യോമസേന ഉത്തരവിട്ടിട്ടുണ്ട്.

ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 27 വിമാനം  പരീക്ഷണ പറക്കലിനിടെ  തകര്‍ന്നു വീണു. പൈലറ്റ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. രാജസ്ഥാനിലെ ജോധ്പുരിനടുത്ത ബനാഡ് എന്ന സ്ഥലത്തായിരുന്നു വിമാനം തകര്‍ന്നു വീണത്.

സാങ്കേതിക തകരാറിനെത്തുടര്‍ന്നാണ് അപകട കരണമെന്നാണ് പ്രാഥമിക നിഗമനം. ജോധ്പുര്‍ വ്യോമസേന താവളത്തില്‍ നിന്നും  പതിവ് പരിശീലന പറക്കലിനായി പറന്നുയര്‍ന്ന വിമാനം ഉടന്‍ തന്നെ തകര്‍ന്നു വീഴുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് വ്യോമസേന ഉത്തരവിട്ടിട്ടുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍