TopTop
Begin typing your search above and press return to search.

'കശ്മീരിനെ മറക്കരുത്' ഭീഷണിയുമായി അല്‍ഖായിദ തലവന്‍ സവാഹിരി, ജാഗ്രതയോടെ ആഭ്യന്തര മന്ത്രാലയം

അല്‍ഖായിദ തലവന്‍ അയ്മാന്‍ അല്‍ സവാഹിരി പുതിയ വീഡിയോ പുറത്ത് വന്നതോടെ കശ്മീരില്‍ ഉൾപ്പെടെ അതീവ ജാഗ്രതയോടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കശ്മീരിന്‍റെ കാര്യം മറക്കരുത്, സൈന്യത്തിനുമേല്‍ നിരന്തരം ആക്രമണം നടത്തണമെന്നും ആഹ്വാനം ചെയ്തുകൊണ്ടുള്ളതാണ് സവാഹിരിയുടെ പുതിയ വീഡിയോ.

ഇന്ത്യൻ സൈന്യത്തിനും സർക്കാരിനും മേൽ അടിയന്തിര പ്രഹരമേൽപ്പിക്കുന്നതിലായിരിക്കണം കശ്മീരിരി മുജാഹിദ്ദീന്റെ ലക്ഷ്യം. ഇതിനായി ഏകമനസ്സോടെ പ്രവർത്തിക്കണം. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ പരിക്കേൽപ്പിക്കാനും. മാനുഷിക കരുത്തിൽ ഇന്ത്യയ്ക്ക് നിരന്തരമായ നഷ്ടം നേരിടാനും കഴിയണം. സവാഹിരി പറയുന്നു, വലതുവശത്ത് ഒരു ആക്രമണ റൈഫിളും ഇടതുവശത്ത് ഒരു ഖുറാനുമായിരിക്കണെ ഇതിന് ഉപയോഗിക്കേണ്ടതെന്നും സവഹിരി സന്ദേശത്തിൽ ചൂണ്ടിക്കാട്ടുന്നതായി എൻഡിടിവി റിപ്പോർട്ട് പറയുന്നു.

അതേസമയം, അടുത്തിടെ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സാക്കിർ മൂസയെക്കുറിച്ച് സവാഹിരി സന്ദേശത്തിൽ പരാമർശിക്കുന്നില്ല. എന്നാൽ വീഡിയോയിൽ അദ്ദേഹത്തിന്റെ ഫോട്ടോ സ്ക്രീനിൽ തെളിയുന്നുണ്ട്. അൽ അക്വയ്ദയുടെ ഇന്ത്യൻ വിഭാഗമായ "അൻസാർ ഗസ്വത്-ഉൽ-ഹിന്ദ്"സ്ഥാപകനായിരുന്നു സാക്കിർ മൂസ.

“കശ്മീരിലെ പോരാട്ടം” ഒരു പ്രത്യേക സംഘട്ടനമല്ല, മറിച്ച് ലോകമെമ്പാടുമുള്ള മുസ്‌ലിം സമൂഹത്തിന്റെ “വിപുലമായ ശക്തികൾക്കെതിരായ ജിഹാദിന്റെ” ഭാഗമാണെന്നും സവാഹിരി പറയുന്നു. കശ്മീർ, ഫിലിപ്പീൻസ്, ചെച്‌നിയ, മധ്യേഷ്യ, ഇറാഖ്, സിറിയ, അറേബ്യൻ പെനിൻസുല, സൊമാലിയ, ഇസ്ലാമിക് മഗ്‌രിബ്, തുർക്കിസ്ഥാൻ എന്നിവിടങ്ങളിലെ ജിഹാദിനെ പിന്തുണയ്ക്കുന്നത് മതിയായ ശക്തി വരെ എല്ലാ മുസ്‌ലിംകൾക്കും വ്യക്തിപരമായ ബാധ്യതയാണെന്ന് നിങ്ങൾ (പണ്ഡിതന്മാർ) പ്രസ്താവിക്കണം. മുസ്‌ലിം രാജ്യങ്ങളിൽ നിന്ന് അവിശ്വാസിയായ അധിനിവേശക്കാരനെ പുറത്താക്കാനായിരിക്കണം നീക്കമെന്നും സവാഹിരി പറയുന്നു. എന്നാൽ കശ്മീരിലെ "പള്ളികൾ, മാർക്കറ്റുകള്‍, മുസ്ലീങ്ങൾ ഒത്തുചേരുന്ന സ്ഥലങ്ങൾ" എന്നിവ ലക്ഷ്യമിടരുതെന്നും സവാഹിരി ആവശ്യപ്പെടുന്നു.

എന്നാൽ, ജമ്മു കശ്മീരിൽ നടത്തിവരുന്ന ഭീകര വിരുദ്ധ പ്രവർത്തനങ്ങളിൽ സർക്കാർ നേടിയ വിജയം നേടിയെന്നതിനുള്ള തെളിവാണ് സവാഹിരിക്ക് പരസ്യമായി രംഗത്തെത്തുന്നതിന് ഇടയാക്കിയതെന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ വിലയിരുത്തല്‍. പിന്നോട്ട് പോയ തീവ്രവാദ പ്രവർത്തനം പ്രചോദിപ്പിക്കാനുള്ള ശ്രമമാണ് വീഡിയോയെന്നും ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞു.

അതേസമയം, ഇന്ത്യക്ക് പുറമെ പാകിസ്താനെതിരെയും സവാഹിരി സന്ദേശത്തിൽ വിമർശനം ഉന്നയിക്കുന്നുണ്ട്. ഭീകരവിരുദ്ധ നീക്കങ്ങളുടെ പേരില്‍ പാക്കിസ്ഥാന്‍ അമേരിക്കയെ സഹായിക്കുന്നുവെന്നാണ് കുറ്റപ്പെടുത്തലും അല്‍ഖായിദ തലവന്‍റെ വീഡിയോ സന്ദേശത്തിലുണ്ട്.സ്കൂള്‍ പാഠപുസ്തകത്തില്‍ ക്യുആര്‍ കോഡ് കൊണ്ടുവന്ന നാട്ടില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍, ഇന്‍റര്‍നെറ്റ് വിലക്ക്; പരാതിക്കാരിയെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കി ചേളന്നൂര്‍ എസ് എന്‍ കോളേജ്

Next Story

Related Stories