TopTop

'രമ്യക്കെതിരായ പരാമർശം ആലത്തൂരിൽ വിനയായി': എ വിജയരാഘവനെതിരെ എ കെ ബാലൻ

ആലത്തൂര്‍ മണ്ഡലത്തില്‍ എൽഡിഎഫ് നേരിട്ട വലിയ പരാജയത്തിന് പിന്നിൽ രമ്യാ ഹരിദാസിനെതിരായ എ വിജയരാഘവന്റെ പരാമർശം കാരണമായിട്ടുണ്ടാകാമെന്ന് മന്ത്രി എ കെ ബാലൻ. വിജയരാഘവൻ നടത്തിയ പരാമർശം ഉണ്ടാക്കിയ വിവാദം വിനായിട്ടുണ്ട്, ഇത് പി കെ ബിജുവിന്റെ തോൽവിയെ ബാധിച്ചെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

പരാമർശം ആലത്തൂരിലെ വോട്ടർമാരെ സ്വാധീനിച്ചിരിക്കാം എന്ന് പറഞ്ഞ ബാലൻ പക്ഷേ ഏതെങ്കിലും രൂപത്തിൽ അപമാനിക്കണമെന്ന് വിജയരാഘവൻ ആഗ്രഹിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കുന്നു.  ദൃശ്യമാധ്യമങ്ങളിൽ വാർത്ത വന്നത് വോട്ടർമാരെ സ്വാധീനിച്ചിരുന്നെന്ന് പറഞ്ഞ ബാലൻ ഇതടക്കം എല്ലാ സാധ്യതകളും കാരണങ്ങളും പാർട്ടി വിശദമായി തന്നെ പരിശോധിക്കുമെന്ന് വ്യക്തമാക്കുന്നു.

അതേസമയം, പാർട്ടിക്കുള്ളിൽ വിഭാഗീയ പ്രവർത്തനങ്ങൾ നടന്നിട്ടുള്ളതായി പാലക്കാട്ടെ സിപിഎം സ്ഥാനാർഥി എം ബി രാജേഷ് അഭിപ്രായപ്പെട്ടിട്ടില്ലെന്നും എ കെ ബാലൻ വ്യക്തമാക്കി. പ്രചാരണത്തിനിടെ ഉയർന്നു വന്ന ചെർപ്പുളശ്ശേരി പാർട്ടി ഓഫീസ് ചുറ്റിപ്പറ്റിയുള്ള സംഭവത്തിലും കൊടുവാൾ സംഭവത്തിലും ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് രാജേഷ് പറഞ്ഞതെന്നും ബാലൻ വിശദീകരിക്കുന്നു.

രാഹുല്‍ ഗാന്ധിയുടെ രാജി കൊണ്ട് കോണ്‍ഗ്രസ് രക്ഷപെടുമോ? വേണ്ടത് തമിഴ്നാട് മോഡല്‍








Next Story

Related Stories