ന്യൂസ് അപ്ഡേറ്റ്സ്

ആചാര ലംഘനം; വത്സൻ തില്ലങ്കേരി പരിഹാരപൂജ നടത്തിയിട്ടില്ലെന്ന് ദേവസ്വം ബോർഡ്

പരിഹാര പൂജകൾക്ക് ദേവസ്വം ബോർഡ് തുക ഈടാക്കാറുണ്ട്. എന്നാൽ വൽസൻ തില്ലങ്കേരി ഇത് അത് ചെയ്തിട്ടില്ലെന്നും ബോര്‍ഡ്

ശബരിമലയിൽ പതിനെട്ടാം പടിയിൽ ഉൾപ്പെടെ കയറി നിന്ന് അചാരം ലംഘനം നടത്തിയ സംഭവത്തിൽ പരിഹാര ക്രിയകള്‍ ചെയ്തെന്ന  ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയുടെ വാദം പൊളിയുന്നു. അവകാശപ്പെട്ടത് പോലെയാതൊരു പരിഹാര ക്രിയകളും വത്സൻ തില്ലങ്കേരിയുടെ പേരിൽ ശബരിമലയിൽ നടന്നിട്ടില്ലെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കുന്നു.

പരിഹാര പൂജകൾക്ക് ദേവസ്വം ബോർഡ് തുക ഈടാക്കാറുണ്ട്. എന്നാൽ വൽസൻ തില്ലങ്കേരി ഇത്തരത്തിൽ തുക ഒടുക്കിയിട്ടില്ലെന്നും ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ പ്രതികരിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ക്ഷേത്രത്തിൽ ആചാരലംഘനം ഉണ്ടായെന്ന് ബോധ്യപ്പെട്ടാൽ തന്ത്രി അക്കാര്യം ദേവസ്വം ബോർഡിനെ അറിയിക്കും. തുടർന്ന് പൂജാസമയങ്ങളിൽ മാറ്റം വരുത്തി പരിഹാര പൂജ ചെയ്യുന്നതുമാണ് പതിവ്. ശ്രീകോവിലിന് സമീപം ബൂട്ടിട്ട് പൊലീസ് ഉദ്യോഗസ്ഥർ കയറിയതിൽ ശുദ്ധിക്രിയ നടത്തിയതും ഇതേ രീതിയിലായിരുന്നെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കുന്നു. എന്നാൽ ചിത്തിര ആട്ട വിശേഷ നാളിൽ ഇരുമുടി കെട്ടില്ലാതെ പതിനെട്ടാം പടി ചവിട്ടിയതും പടിയിൽ പുറം തിരിഞ്ഞ് നിന്നതും ആചാര ലംഘനമാണെന്ന് ആക്ഷേപം ഉയർന്നപ്പോഴും ഇത്തരം നടപടികൾ ഉണ്ടായിട്ടില്ലെന്നും ബോർഡ് പറയുന്നു.

“ഞാന്‍ ശബരിമലയില്‍ ആചാരം ലംഘിച്ചു, പരിഹാരവും ചെയ്തു”: ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി

ചാനല്‍ മുറികളിലിരുന്ന് ആക്രോശിക്കുന്നത് പോലെ എളുപ്പമല്ല ബിജെപിയുടെ ഈ ഗതിയറ്റ സമരത്തെ രക്ഷിക്കുക; ബാറ്റണ്‍ ഇനി ശോഭാ സുരേന്ദ്രന്റെ കയ്യില്‍

ദളിത് ശ്മശാനം ജെസിബി കൊണ്ട് കിളച്ചുമറിച്ചിട്ടു; ബന്ധുക്കളെ അടക്കിയ മണ്ണിനരികെ കാവലിരുന്നു മൊകായി കോളനിക്കാര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍