വൈറല്‍

വീട്ടില്‍ സിംഹത്തെ വളര്‍ത്തി ഷാഹിദ് അഫ്രീദി; സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം

Print Friendly, PDF & Email

ചങ്ങലയില്‍ ബന്ധിച്ച നിലയിലുള്ള സിംഹത്തിന്റെയും, മാന്‍ കുഞ്ഞിനെ പാല്‍ കുടിപ്പിക്കുന്നതും അടക്കമുള്ള ചിത്രങ്ങളാണ് അഫ്രിദ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

A A A

Print Friendly, PDF & Email

വീട്ടില്‍ സിംഹത്തെ വളര്‍ത്തിയ സംഭവത്തില്‍ മുന്‍ പാക്കിസ്താന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് നേരെ സാമുഹികമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം. കറാച്ചിയിലെ തന്റെ വസതിയില്‍ സിംഹത്തിനൊപ്പം ഇരിക്കുന്ന ഫോട്ടോകളാണ് മൃഗസ്‌നേഹികളുടെ വ്യാപക വിമര്‍ശനം നേരിട്ടത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അഫ്രീദി ഫോട്ടോ പുറത്തുവിട്ടത്.

ചങ്ങലയില്‍ ബന്ധിച്ച നിലയിലുള്ള സിംഹത്തിന്റെയും, മാന്‍ കുഞ്ഞിനെ പാല്‍ കുടിപ്പിക്കുന്നതും അടക്കമുള്ള ചിത്രങ്ങളാണ് അഫ്രീദി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. അഫ്രീദിയുടെ മകളെയും ഫോട്ടോയില്‍ കാണാം.

എന്നാല്‍ വന്യ മൃഗങ്ങളെ അതിന്റെ തനത് ആവാസ വ്യവസ്ഥിതിയില്‍ നിന്നും മാറ്റി ക്രൂരമായി രീതിയില്‍ വര്‍ത്തുകയാണ് താരം ചെയ്യുന്നതെന്നാണ് പോസ്റ്റുകള്‍ക്കുള്ള പ്രധാന വിമര്‍ശനം. സിംഹത്തെ ചങ്ങലക്കിടുന്നത് മൃഗസ്‌നേഹമല്ല, നിയമവിരുദ്ധമാണ് അഫ്രീദിയുടെ നടപടിയെ നിയപരമായി നേരിടണമെന്നും വിമര്‍ശകര്‍ പറയുന്നു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍