TopTop
Begin typing your search above and press return to search.

രാഹുൽ ഗാന്ധി അമേഠിയെ അപമാനിക്കുന്നു: സ്മൃതി ഇറാനി

രാഹുൽ ഗാന്ധി അമേഠിയെ അപമാനിക്കുന്നു: സ്മൃതി ഇറാനി

സ്ഥാനാർത്ഥിയായി വയനാട്ടിൽ നാമ നിർദേശ പട്ടിക സമർപ്പിച്ച ശേഷം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട രാഹുൽ ഗാന്ധിക്കെതിരെ

രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. അമേഠിയിലെ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ് രാഹുൽ ഗാന്ധിയെന്നായിരുന്നു അമേഠിയിലെ എതിർ സ്ഥാനാര്‍ത്ഥി കൂടിയായ സ്മൃതി ഇറാനി.

അമേഠിയിലെ ജനങ്ങളുടെ പിന്തുണയോടെ 15 വര്‍ഷം രാഹുല്‍ അധികാരത്തിന്റെ വിവിധ പദവികള്‍ ആസ്വദിച്ചു. ഇപ്പോൾ ദക്ഷിണേന്ത്യയിലെ മണ്ഡലം തിര‍ഞ്ഞെടുത്തിരിക്കുകയാണ്, അവിടെ പത്രിക സമര്‍പ്പിക്കാന്‍ പോയിരിക്കുകയാണ് ഇത് അമേഠിയെ അപമാനിക്കലാണ്. രാഹുലിന്റെ നടപടി ജനങ്ങള്‍ പൊറുക്കില്ലെന്നും സ്മൃതി ഇറാനി പ്രതികരിച്ചു.

പരാജയം ഭയന്നാണ് രാഹുല്‍ വയനാട് മണ്ഡലം തിര‍ഞ്ഞെടുത്തതെന്ന് നേരത്തെ തന്ന ആരോപണം ഉയർന്നിരുന്നു. ഇത്തവണ വിജയം ഉറപ്പാണെന്നും നേരത്ത സ്മൃതി ഇറാനി അവകാശപ്പെട്ടിരുന്നു. 2014-ല്‍ രാഹുലിനെതിരെ മത്സരിച്ച് പരാജയപ്പെട്ട വ്യക്തി കൂടിയായിരുന്നു സ്മൃതി ഇറാനി.

news update


Next Story

Related Stories