TopTop
Begin typing your search above and press return to search.

രാഹുൽ ഗാന്ധിക്കായി പിൻമാറുന്നു, പ്രധാനമന്ത്രിയെ കൊടുക്കാന്‍ കേരളത്തിന് ലഭിക്കുന്ന സുവര്‍ണാവസരം: ടി സിദ്ദീഖ്

രാഹുൽ ഗാന്ധിക്കായി പിൻമാറുന്നു, പ്രധാനമന്ത്രിയെ കൊടുക്കാന്‍ കേരളത്തിന് ലഭിക്കുന്ന സുവര്‍ണാവസരം: ടി സിദ്ദീഖ്
രാഹുൽ ഗാന്ധിക്ക് മൽസരിക്കാനായി വയനാട് ലോക്സഭാ മണ്ഡലത്തിൽ നിന്നും പിന്മാമാറുകയാണെന്ന് ടി സിദ്ധിഖ്. രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം വയനാട് ജില്ലക്ക് അനന്തമായ വികസന സാധ്യതകളാണ് തുറക്കുക. യുഡിഎഫ് പ്രവർത്തർ അദ്ദേഹത്തിന്റെ മികച്ച വിജയത്തിനായി രംഗത്തിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത് ഏത് കോണ്‍ഗ്രസുകാരനും ആഗ്രഹിക്കുന്ന അംഗീകാരമാണ് ലഭിച്ചിരിക്കുന്നത്.  ഇതിലും വലിയ അംഗീകാരം കിട്ടാനില്ല,തനിക്ക് അഭിമാനമാണ്.  രാജ്യത്തിന് പ്രധാനമന്ത്രിയെ നൽകാൻ വയനാടിന് ലഭിക്കുന്ന അസുലഭ അവസരമാണ് കൈവന്നിരിക്കുന്നതെന്നും ടി സിദ്ദീഖ് പറയുന്നു.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുഴുവന്‍ തീരുമാനത്തിന്റെ  അലയൊലികള്‍ ഉണ്ടാകും.  മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളും  രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഭാഗ്യം കിട്ടിയത് കേരളത്തിലെ വയനാട് പാര്‍ലമെന്‍റിനാണ്. അദ്ദേഹം പറയുന്നു.

അതേസമയം, രാഹുൽ ഗാന്ധിക്ക് ഡൽഹിയിൽ പിന്തുണ നൽകുമെന്ന് വ്യക്തമാക്കുന്ന ഇടത് പക്ഷം അദ്ദേഹം വയനാട്ടിൽ മൽസരിക്കാനെത്തിയാൽ തങ്ങളുടെ സ്ഥാനാർത്ഥിയെ പിൻവലിക്കുമോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു.




Next Story

Related Stories