UPDATES

സിനിമാ വാര്‍ത്തകള്‍

നാലും മൂന്നും ഏഴ് പേരല്ല ഡബ്ല്യുസിസി; ഫേസ്ബുക്ക് ലൈക്കില്‍ എഎംഎംഎയെ പിന്തള്ളി വനിതാ സംഘടന

ഡബ്ല്യൂസിസിയുടെ ഫേസ്ബുക്ക് പേജ് 3.2 റിവ്യൂ രേഖപ്പെടുത്തുമ്പോള്‍ അരാധകര്‍ കുട്ടത്തോടെ റിവ്യൂ താഴ്ത്തിയതോടെ ഈ ഓപഷന്‍ എഎംഎംഎ തങ്ങളുടെ പേജില്‍ നിന്നും നീക്കം ചെയ്യെണ്ടിയും വന്നു.

മലയാള സിനിമയിലെ താരസംഘടനയായ എഎംഎംഎയെ വെല്ലുവിളിച്ച് സോഷ്യല്‍ മീഡിയിയില്‍ ഡബ്ല്യൂസിസിയുടെ വളര്‍ച്ച. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന താര സംഘടനയെ പിന്തള്ളി ഒരു വര്‍ഷം മാത്രം പ്രായമായ വനിതാ സംഘടനയുടെ മുന്നേറ്റം.

ഫേസ്ബുക്കിനെ പ്രധാന മാധ്യമായി ഉപയോഗിക്കുന്ന വിമണ്‍ ഇന്‍ സിനിമ കളക്റ്റീവ് ചുരുങ്ങിയ കാലത്തിനിടെ സ്വന്തമാക്കിയത് 134,156 ഫോളോവേഴ്‌സും 129,739 പേജ് ലൈക്കുമാണ്. അടുത്തിടെ സംഘടനയെടുത്ത മികച്ച സ്ത്രീപക്ഷ നിലപാടുകളടക്കമാണ് ഡബ്ല്യുസിസിയെ സോഷ്യല്‍ മീഡിയയില്‍ താരമാക്കി മാറ്റിയത്. അതേസമയം 485 അംഗങ്ങളും മലയാള സിനിമയിലെ തലതൊട്ടപ്പന്‍മാരും ഉള്‍പ്പെടുന്ന താരസംഘനയായ എഎംഎംഎക്ക് സോഷ്യല്‍ മീഡിയയിലുള്ള പിന്തുണയില്‍ ഇടിവു വന്നതായും കാണാം. മലയാളത്തിലെ പ്രമുഖ നടന്‍മാരായിരുന്ന മുരളിയും വേണുനാഗവള്ളിയും മുന്‍കയ്യെടുത്ത് രൂപീകരിച്ച വര്‍ഷങ്ങള്‍ പാരമ്പര്യമുള്ള സംഘടനയാണ് ആരാധക രോഷത്തില്‍ ഇത്തരത്തില്‍ പിറകോട്ടടിക്കപ്പെടുന്നത്‌. 128,492 ലൈക്കുകളും 134,205 ഫോളേവേഴ്സുമാണ് താര സംഘടനയ്ക്ക് ഫേസ്ബുക്കിലുള്ളത്. ഡബ്ല്യൂസിസിയുടെ ഫേസ്ബുക്ക് പേജ് 3.2 റിവ്യൂ രേഖപ്പെടുത്തുമ്പോള്‍ ആരാധകര്‍ കുട്ടത്തോടെ റിവ്യൂ താഴ്ത്തിയതോടെ ഈ ഒപ്ഷന്‍ പോലും നീക്കം ചെയ്യേണ്ടിവന്നു എഎംഎംഎക്ക്.

ഇതിനു പുറമേയാണ് ഇരു സംഘനയുടെയും പോസ്റ്റുകള്‍ക്ക് കിട്ടുന്ന പിന്തുണ. താരസംഘടനയില്‍ നിന്നും രാജിവച്ചും, എഎംഎംഎയുടെ നിലപാടുകള്‍ക്കെതിരേയും പ്രതികരിക്കുന്ന വനിതാ സംഘടനയുടെ പോസ്റ്റുകള്‍ക്ക് വന്‍ സ്വീകരണമാണ് ലഭിക്കുന്നത്. നാലു നടിമാര്‍ രാജി പ്രഖ്യാപിച്ചുകൊണ്ട് ഇട്ട പോസ്റ്റിന് 35,000 ലൈക്കും 7100ല്‍ അധികം ഷെയറും കിട്ടി.

എന്നാല്‍ ഡബ്ല്യൂസിസി അംഗങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു കൊണ്ടും അക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്ന് വ്യക്തമാക്കുന്നതുമായ സംഘടനാ പ്രസിഡന്റും സുപ്പര്‍ താരവുമായ മോഹന്‍ലാലിന്റെ
പോസ്റ്റിനുപോലും വേണ്ടത്ര പ്രതികരണമില്ലെന്നതും ശ്രദ്ധേയമാണ്. ഇതുവരെ 1400 ലൈക്കാണ് പോസ്റ്റിന് കിട്ടിയത്.

Exclusive: ജസ്റ്റിസ് ഹേമ/അഭിമുഖം; സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാനാണ് കമ്മീഷന്‍; ഡബ്ല്യുസിസി പറയുന്നതുപോലെ ചെയ്യാനല്ല

കാത്തിരുന്ന ആ പ്രതികരണം എത്തി; അരുതേ…ഞങ്ങളെ മാഫിയാക്കാരും സ്ത്രീവിരുദ്ധരുമാക്കരുതേ…

അവള്‍ക്കും അവളോടൊപ്പമുള്ളവര്‍ക്കും ഒപ്പം ഞങ്ങളും; സംയുക്ത പ്രസ്താവനയുമായി മലയാള സിനിമ ലോകം

പ്രകാശ് രാജിനെ പ്രതിയാക്കി ആരോപണം, ഗൂണ്ട ഗ്യാങ്ങിനെ സമീപിച്ചാല്‍ മതിയായിരുന്നുവെന്ന് പരിഹാസം; ആഷിഖിനുള്ള ഫെഫ്കയുടെ കാരണം കാണിക്കല്‍ നോട്ടീസില്‍ ഗുരുതരാക്ഷേപങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍