Top

ബംഗാളിൽ അമിത് ഷായുടെ റോഡ് ഷോയ്ക്ക് മമതയുടെ വിലക്കെന്ന് ബിജെപി

ബംഗാളിൽ അമിത് ഷായുടെ റോഡ് ഷോയ്ക്ക് മമതയുടെ വിലക്കെന്ന് ബിജെപി
ബംഗാളിൽ  ബിജെപി അധ്യക്ഷന്റെ തിരഞ്ഞെടുപ്പ് പൊതുപരിപാടികൾ വിലക്കിയതായി ആരോപണം. അമിത് ഷായുടെ ജാദ്പൂറിലെ റാലിക്ക് അനുമതി നിഷേധിച്ചതിന് പുറമെ അദ്ദേഹത്തിന്റെ ഹെലികോപ്റ്ററിന് ലാന്റിങ് നിഷേധിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ചാണ് ദേശീയ മാധ്യമങ്ങൾ വാര്‍ത്ത പുറത്ത് വിട്ടത്.

മെയ് 19ന് നടക്കുന്ന അവസാനഘട്ട തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായായിരുന്നു അമിത് ഷാ റോഡ്‌ ഷോ സംഘടിപ്പിക്കുന്നത്.  ബംഗാളിൽ 9 സീറ്റുകളിലേക്കാണ് അന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഇതിന്റെ പ്രചാരണങ്ങളുടെ ഭാഗമായാണ് അമിത് ഷാ ബംഗാളിലെത്തുമെന്ന് അറിയിച്ചത്. അതിനിടെയാണ് മമതയുടെ വിലക്ക് വരുന്നത്.

അതേസമയം, ബംഗാള്‍ മുഖ്യമന്ത്രിയുടെ നീക്കമാണ് അമിത് ഷായ്ക്കെതിരായ നടപടിക്ക് പിന്നിലെന്ന് ആരോപിച്ച് വിഷയത്തിൽ പ്രതിഷേധങ്ങൾ ശക്തമാക്കാനുള്ള നീക്കമാണ് പാർട്ടി നടത്തുന്നത്. മമതാ ബാനർജി സർക്കാറിന്റെ നീക്കം ജനാധിപത്യ വിരുദ്ധമാണെന്നാണ് പാർട്ടിയുടെ ആരോപണം. സംസ്ഥാനത്ത് തിര‍ഞ്ഞെടുപ്പ് കമ്മീഷൻ നോക്കുകുത്തിയാണെന്നും അവർ ആരോപിക്കുന്നു. 59 മണ്ഡലങ്ങളും ഒരു കേന്ദ്രഭരണ പ്രദേശവുമാണ് മെയ് 19 ന് പോളിംഗ് ബൂത്തിൽ എത്തുന്നത്.

Read More- കെ.എസ്.ഇ.ബി ക്വാര്‍ട്ടേഴ്‌സില്‍ തിങ്ങിഞെരുങ്ങി 9 മാസം; പ്രളയത്തില്‍ നിന്നും കരകയറാനാവാതെ കാട് കയറുകയാണ് ആനക്കയത്തെ കാടര്‍ ജനത

Next Story

Related Stories