UPDATES

ട്രെന്‍ഡിങ്ങ്

ഇന്ത്യൻ പൈലറ്റിനെ മോചിപ്പിക്കണമെന്ന് ഇമ്രാൻ ഖാനോട് ആവശ്യപ്പെട്ട ഫാത്തിമ ഭൂട്ടോയെ അറിയാം

വിശ്വാസങ്ങളിലും വ്യത്യസ്തയായിരുന്നു ഫാത്തിമ. മത വിശ്വാസി എന്നതിന് പുറത്ത് മതേതര എന്ന തരത്തില്‍ അറിയപ്പെടാനാണ് തനിക്ക് താൽപര്യമെന്നാണ് പലപ്പോഴും ഫാത്തിമ പ്രതികരിച്ചിരുന്നത്.

പാകിസ്താനിൽ കസ്റ്റഡിയിലുള്ള ഇന്ത്യൻ വൈമാനികൻ അഭിനന്ദിനെ മോചിപ്പിക്കണമെന്ന് എഴുത്തുകാരി ഫാത്തിമ ഭൂട്ടോയുടെ ആവശ്യം ഇന്ന് അന്തർദേശീയ തലത്തിൽ ചർച്ചചെയ്യപ്പെട്ട് പരാമർശങ്ങളിലൊന്നായിരുന്നു. ഒരു ഭൂഖണ്ഡത്തിന്റെ തന്നെ ഭാവിക്ക് വേണ്ടിയാണ് തന്റെ ആവശ്യമെന്ന് വ്യക്തമാക്കിയായിരുന്നു  മുൻ പാക് പ്രധാനമന്ത്രി സുൽഫിക്കർ അലി ഭൂട്ടോയുടെ കൊച്ചുമകളും പാക് മുൻ വനിതാ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ സഹോദര പുത്രിയുമായ ഫാത്തിമ ഭൂട്ടോ രംഗത്തെത്തിത്.

പാക് പൗരൻമാരുടെ മനുഷ്യത്വവും അന്തസ്സും കാണിക്കാനാവുന്ന സമയമാണിതെന്നും ന്യൂയോർക്ക് ടൈംസിൽ എഴുതിയ ലേഖനത്തിൽ അവർ  വ്യക്തമാക്കുന്നു. താനുൾപ്പെടെ രാജ്യത്തെ യുവ ജനങ്ങളുടെ ആഗ്രഹം കസ്റ്റഡിയിലുള്ള സൈനികനെ അടിയന്തിരമായി മോചിപ്പിക്കണമെണെന്നാണെന്നും അവർ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് ആവശ്യപ്പെട്ടു. പാക്കിസ്താൻ നമ്മൾ ജീവിതകാലം മുഴുവൻ യുദ്ധത്തിനായി മാറ്റിവയ്ക്കുന്നു. ഇനി പാകിസ്താനി സൈനികർ മരിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നില്ല. ഇന്ത്യൻ സൈനികരും മരിക്കാൻ ആഗ്രഹിക്കുന്നില്ല. അനാഥരുടെ ഉപഭൂഖണ്ഡമായി ആ പ്രദേശം മാറരുതെന്നും ഫാത്തിമ പറയുന്നു. വർഷങ്ങൾ സൈനിക ഭരണത്തിലും എതാധിപത്യത്തിന് കീഴിലും കഴിഞ്ഞ രാജ്യമാണ് പാകിസ്താൻ. തീവ്രവാദ ഭീഷണിയും അസ്ഥിരതയും രാജ്യത്തെ ബാധിച്ചിരുന്നു. അതിനാൽ യുദ്ധവെറി പാകിസ്താൻ പൗരൻമാർ ആഗ്രഹിക്കുന്നില്ലെന്നും ഫാത്തിമ  ഭൂട്ടോ ലേഖനത്തില്‍ വ്യക്തമാക്കിയിരുന്നു.

ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട പാകിസ്താന്റെ ഏക വനിതാ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ സഹോദരൻ മുർത്താസാ ഭൂട്ടോയുടെ മകളാണ് 36 കാരിയായ ഫാത്തിമ ഭൂട്ടോ. 1982 ൽ അഫ്ഗാന്‍ തലസ്ഥാനമായ‌ കാബുളിലായിരുന്നു ഫാത്തിമയുടെ ജനനം. കറാച്ചി അമേരിക്കന്‍ സ്കൂളിൽ‌ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഫാത്തിമ ന്യൂയോർക്കിലെ കൊളംബിയ സർവകലാശാലയ്ക്ക് കീഴിലെ ബർനാർഡ് കോളജിൽ നിന്നും 2004ൽ ബിരുദം സ്വന്തമാക്കി. ലണ്ടനിലെ എസ്ഒഎഎസ് സർവകലാശാലയില്‍ നിന്നും ബിരുദാനന്തര ബിരുദവും പൂർ‌ത്തിയാക്കി. പാകിസ്താനിലെ നവോത്ഥാന മുന്നേറ്റങ്ങള്‍ എന്ന വിഷയത്തിലായിരുന്നു തീസിസ്.

14ാം വയസ്സിലാണ് ഫാത്തിമ ഭൂട്ടോ ആദ്യമായി എഴുത്തിന്റെ ലോകത്തേക്ക് കടന്നുവരുന്നത്. മരുഭൂമിയുടെ പുഞ്ചിരികൾ (Whispers of The Desert) എന്നായിരുന്നു 1998ൽ പുറത്തിറക്കിയി പുസതകത്തിനന്റെ പേര്. 2005 ലെ കശ്മീർ ഭുകമ്പത്തിന്റെ പശ്ചാത്തലത്തിൽ 8.50 am, 8 ഒക്ടോബർ 2005 എന്ന പുസതകം. ഇത്തരത്തിൽ സമകാലീന സംഭവങ്ങളുടെ നേർക്കാഴ്ചകളായിരുന്നു ഫാത്തിമയുടെ പുസ്തകങ്ങൾ.

വിശ്വാസങ്ങളിലും വ്യത്യസ്തയായിരുന്നു ഫാത്തിമ. മത വിശ്വാസി എന്നതിന് പുറത്ത് മതേതര എന്ന തരത്തില്‍ അറിയപ്പെടാനാണ് തനിക്ക് താൽപര്യമെന്നാണ് പലപ്പോഴും ഫാത്തിമ പ്രതികരിച്ചിരുന്നത്. വസ്ത്രധാരണപേരിൽ ഉൾപ്പെടെ പാകിസ്താനിലെ മത മൗലിക വാദികളുടെ വിമർശനവും ഫാത്തിമ പലപ്പോഴും ഏറ്റുവാങ്ങിയിരുന്നു. ബേനസീർ‌ ഭൂട്ടോയുടെ പിൻഗാമിയായി ഫാത്തിമ രാഷ്ട്രീയത്തിലേക്കെത്തുമെന്നും നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ എഴുത്ത് തുടരാനാണ് താല്‍പര്യമെന്നായിരുന്നും ഫാത്തിമ ഭൂട്ടോയുടെ നിലപാട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍