TopTop
Begin typing your search above and press return to search.

ഇത്രയ്ക്ക് ആര്‍ത്തി പാടില്ല: കര്‍ണാടക പ്രതിസന്ധിയില്‍ ബിജെപിയോട് മമത ബാനര്‍ജി

ഇത്രയ്ക്ക് ആര്‍ത്തി പാടില്ല: കര്‍ണാടക പ്രതിസന്ധിയില്‍ ബിജെപിയോട് മമത ബാനര്‍ജി
കര്‍ണാടക പ്രതിസന്ധിയില്‍ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മമത ബാനര്‍ജി. ബിജെപി കര്‍ണാടകയില്‍ കുതിരക്കച്ചവടം നടത്തുകയാണ്. രാജ്യത്തിന്റെ ഭരണഘടനയും ഫെഡറല്‍ ഘടനയും അപകടത്തിലാണ്. ബിജെപിയുടെ ഈ അഹങ്കാരം നിറഞ്ഞ മനോഭാവത്തെ ഞങ്ങള്‍ അപലപിക്കുന്നു. ജനാധിപത്യം സംരക്ഷിക്കാന്‍ പോരാടുന്ന എല്ലാ പാര്‍ട്ടികള്‍ക്കും പിന്തുണ നല്‍കുമെന്നും മമത പറഞ്ഞു. ഇവര്‍ക്ക് എന്തിനാണ് ഇത്ര ആര്‍ത്തി എന്ന് എനിക്ക് മനസിലാകുന്നില്ല. എല്ലാ സംസ്ഥാനങ്ങളും ഇത്തരത്തില്‍ പിടിച്ചെടുക്കാന്‍ എന്താണ് ഇത്ര തിടുക്കം? ഇത് വൃത്തികെട്ട രാഷ്ട്രീയമാണ് - മമത പറഞ്ഞു.

കര്‍ണാടകയ്ക്ക് ശേഷം ഇവര്‍ മധ്യപ്രദേശിലേയ്ക്കും രാജസ്ഥാനിലേയ്ക്കും തിരിയും. സര്‍ക്കാരുകളെ തകര്‍ക്കുകയാണോ ഇവരുടെ ജോലി. രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാനല്ലേ ഇവര്‍ ശ്രമിക്കേണ്ടത്. രാജ്യം പ്രസിഡന്‍ഷ്യല്‍ ഭരണസംവിധാനത്തിലേയ്ക്ക് പോവുകയാണോ എന്ന് സംശയിക്കാവുന്ന കാര്യങ്ങളാണ് നടക്കുന്നത്. എല്ലാ പാര്‍ട്ടികളും മാധ്യമങ്ങളും ബിജെപിക്കെതിരായ പോരാട്ടത്തില്‍ പങ്കാളികളാകണമെന്നും മമത ബാനര്‍ജി ആവശ്യപ്പെട്ടു.

എംഎല്‍എമാരുടെ രാജിയോടെ കോണ്‍ഗ്രസ്, ജെഡിഎസ് സഖ്യ സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടമായിരുന്നു. രാജി സ്പീക്കര്‍ ഇതുവരെ അംഗീകരിക്കാത്തതിനെതിരെ ഇവര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിനിടെ രാജി വച്ച കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരുടെ എണ്ണം 16 ആയി.

Next Story

Related Stories