UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷം: എസ്എഫ്‌ഐ യൂണിറ്റിനെ പിരിച്ചുവിടുമെന്ന് വി പി സാനു

യൂണിവേഴ്‌സിറ്റി കോളെജിലെ സംഘർഷവുമായി ബന്ധപ്പെട്ട് കർശന നടപടികൾ സ്വീകരിക്കുമെന്ന് എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു. ആരോപണവിധേയമായ എസ്എഫ്‌ഐ യൂണിറ്റിനെ പിരിച്ചുവിടും. പ്രവർത്തകരുടെ ഭാഗത്തു നിന്നും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും സാനു മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം,യൂനിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ യുനിറ്റ് പ്രസിഡന്റ് നസീമിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്ന് പോലീസ് പ്രതികരിച്ചു. അഞ്ച് എസ്എഫ്‌ഐ പ്രവർത്തർ ചേർന്നാണ് കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി അഖിലിനെ ആക്രമിച്ചത്. ഇതിനിടയിലാണ് കുത്തേറ്റതും. എന്നാല്‍ ആരാണ് കുത്തിയതെന്ന് വ്യക്തമല്ലെന്നും പോലീസ് വ്യക്തമാക്കുന്നു. എന്നാൽ സംഘർഷം അറിഞ്ഞില്ലെന്ന് മാത്രമാണ് പ്രിൻസിപ്പാൾ പറഞ്ഞത്. മാധ്യമങ്ങളോട് പുറത്തുപോകാനും പ്രിൻസിപ്പൽ ആവശ്യപ്പെട്ടു. വിഷയത്തിൽ കുടുതൽ പ്രതികരിക്കാനില്ലെന്നായിരുന്നു പ്രിന്‍സലിപ്പാളിന്റെ നിലപാട്.

ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു തിരുവനന്തപുരം നഗരത്തിലെ യൂണിവേഴ്‌സിറ്റി കോളേജ് ക്യാംപസിൽ എസ്എഫ്‌ഐ പ്രവർത്തകരും ബിരുദ വിദ്യാർത്ഥികളും തമ്മിലാണ് സംഘർഷമുണ്ടായത്. രാഷ്ട്രീയ സംഘർഷമല്ല കോളേജിൽ നടന്നതെന്നാണ് എസ്എഫ്‌ഐ നേതാക്കളുടെ പ്രതികരണം. രണ്ട് ഡിപ്പാർട്ടുമെന്റുകൾ തമ്മിലുള്ള പ്രശ്‌നമാണ് സംഘർഷത്തിനിടയാക്കിയതെന്നും ജില്ലാ നേതൃത്വം വ്യക്തമാക്കി. എന്നാൽ സംഘടനയ്ക്കെതിരെ ഉയർന്ന ആരോപണങ്ങള്‍ എസ്എഫ് ഐ ജില്ലാ നേതൃത്വം നിഷേധിച്ചു. ക്യാംപസിലുണ്ടായത് രണ്ട് ഡിപാർട്ട്മെന്റുകൾ തമ്മിലുണ്ടായ പ്രശ്നങ്ങളിൽ വിദ്യാർത്ഥികൾ പക്ഷം പിടിച്ചതിനാലാണെന്നും ജില്ലാ സെക്രട്ടറി റിയാസ് വഹാബ് മാധ്യമങ്ങളോട് പ്രതികരിച്ചു. സംഭവത്തിൽ പ്രവർത്തകർക്ക് പങ്കുണ്ടെങ്കിൽ കർശന നടപടികൾ സ്വീകരിക്കുമെന്നും റിയാസ് വ്യക്തമാക്കുന്നു.

‘എവിടെ എവിടെ സ്വാതന്ത്ര്യം, എവിടെ എവിടെ ജനാധിപത്യം’; നിരന്തരം ആരോപണം ഉയർന്നിട്ടും ഇടപെടലുകളിൽ മാറ്റമില്ലാതെ യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍